ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിയ്ക്കാൻ തൂങ്ങിമരണം ഷൂട്ട് ചെയ്യുന്നതിനിടെ വിദ്യാർഥി പുതപ്പുകുരുങ്ങി മരിച്ചു

എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധാർഥിന്റെ ജീവൻ രക്ഷിക്കാനായില്ല

Google Oneindia Malayalam News

എടത്വ: ഏപ്രിൽ ഫൂൾ ദിനത്തിൽ കൂട്ടുകളെ പറ്റിയ്ക്കാൻ തൂങ്ങി മരണം ചിത്രീകരിക്കുന്നതിനിടെ വിദ്യാർഥി അബദ്ധത്തിൽ പുതപ്പ് കുരുങ്ങി മരിച്ചു. തകഴി, കോളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീളയുടെയും മകൻ സിദ്ധാർഥാണ് മരിച്ചത്. 17 വയസായിരുന്നു. പ്ലസ് ടൂ വിദ്യാർഥിയായ സിദ്ധാർഥ് വ്യഴാഴ്ച രാത്രിയാണ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ പുതപ്പ് കുരുങ്ങി മരിച്ചത്.

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി- ചിത്രങ്ങള്‍

Death

രാത്രി ഭക്ഷണത്തിനുശേഷം മൊബൈൽഫോണുമായി മുറിയിൽ കയറിയ സിദ്ധാർഥിനെ പിന്നീട് പുറത്തേക്ക് കാണാതെ വന്നതോടെയാണ് അമ്മ അന്വേഷിച്ചെത്തിയത്. മുറിയിലെ ഫാനിൽ തൂങ്ങി കിടക്കുന്ന രീതിയിൽ കണ്ട മാതാവ് പ്രമീള ഉടൻ തന്നെ പുതപ്പ് അറുത്ത് കട്ടിലിൽ കിടത്തി. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരുമാണ് സിദ്ധാർഥിനെ ആശുപത്രിയിൽ എത്തിച്ചത്.

നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധാർഥിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽഫൂൾ ദിനത്തിൽ സഹപാഠികളെ കബളിപ്പിക്കാൻ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാർ പറയുന്നത്.

സിദ്ധാർഥിന്റെ മുറിയുടെ ജനാലയോടുചേർന്ന് രംഗങ്ങൾ ചിത്രീകരിക്കുന്നരീതിയിൽ മൊബൈൽഫോൺ ഓണാക്കിവെച്ചിരുന്നു.മൊബൈൽഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്‌ധപരിശോധനയ്ക്കായി ഫോൺ സൈബർവിഭാഗത്തിനു കൈമാറിയതായി എടത്വാ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ പറഞ്ഞു. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക്‌ 12-നു തകഴി കേളമംഗലത്തെ കുടുംബവീട്ടിൽ നടക്കും.

Recommended Video

cmsvideo
എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

English summary
April fool prank gone wrong and boy hanged dies in Edathua
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X