Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാട്ടുപുഴ അപകടം; മരണപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച 10000 അടിയന്തര സഹായം വര്‍ധിപ്പിക്കണം: വേണുഗോപാല്‍

ആറാട്ടുപുഴയില്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ട സഹോദങ്ങളുടെ കുടുംബങ്ങൾക്കും, പരിക്കേറ്റ് ചികിൽസയിലുള്ള 12 സഹോദരങ്ങൾക്കും അടിയന്തിരമായ സഹായം എത്തിക്കുവാൻ ഫിഷറീസ് വകുപ്പ് മുൻകൈയെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സർക്കാർ മരണപ്പെട്ടവർക്ക് പ്രഖ്യാപിച്ച 10000/ രൂപ അടിയന്തിര സഹായം ഒട്ടും മതിയാവുന്നതല്ല. ദീർഘകാലാടിസ്ഥാനത്തിൽ ആ കുടുംബങ്ങളെ സഹായിക്കണം.തുടർച്ചയായി ആലപ്പാട് ,ആറാട്ടുപുഴ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറെ വേദനയോടെയാണ് ആറാട്ടുപുഴ തറയിൽകടവ് നിന്നുള്ള ഓംകാരം എന്ന മൽസ്യബന്ധന വള്ളം മറിഞ്ഞ് 4 മൽസ്യതൊഴിലാളി സഹോദരങ്ങൾ മരണപ്പെട്ട വാർത്ത കേട്ടത്. മരണപ്പെട്ടവരുടെ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽപ്പെടുന്ന മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്താൻ എന്നത്തേയും പോലെ മൽസ്യതൊഴിലാളികൾ തന്നെ വേണ്ടി വന്നു എന്നുള്ളത് ഗൗരവമേറിയ വസ്തുതയാണ്.

 kc-venugopa

അവരുടെ ജീവനും ജീവനോപാധികൾക്കും മതിയായ സംരക്ഷണമൊരുക്കാൻ സമഗ്രമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം. അഴീക്കൽ ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് കോസ്റ്റ് ഗാർഡ് സ്റ്റേഷനും, 24 മണിക്കൂറും ലഭ്യമാകുന്ന മറൈൻ ആംബുലൻസ് സംവിധാനവും ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തരപെടൽ ഉണ്ടാകണമെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍

മരിച്ചവരുടെ കുടുംബത്തോടൊപ്പം സർക്കാരും ഫിഷറീസ് വകുപ്പുമുണ്ടെന്നായിരുന്നു ഫിഷറീസ് വകുപ്പ് മന്ത്രിയുടെ പ്രതികരണം. അടിയന്തിര സഹായം നൽകി. അപകടത്തിൽ പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും കുടുംബങ്ങൾക്ക് തുടർ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു: സംഘടന തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി പിടിക്കാന്‍ ഗ്രൂപ്പുകള്‍: കെ സുധാകരന് മുന്നില്‍ ശക്തമായ പ്രതിസന്ധി

ആറാട്ട്പുഴയിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ വിയോഗം ഏറെ വേദനയോടെ ആണ് അറിഞ്ഞത്. സ്വന്തം കുടുംബം പുലർത്താൻ കടലിൽ പോകുമ്പോൾ ജീവൻ നഷ്ട്ടപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരങ്ങളായ സുനിൽ ദത്ത്, തങ്കപ്പൻ, സുദേവൻ, ശ്രീകുമാർ എന്നിവരുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആ തൊഴിലാളികളുടെ കുടുംബങ്ങളെ ഈ സർക്കാർ അനാഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപകട വാർത്ത അറിഞ്ഞയുടൻ തന്നെ മന്ത്രി അപകടസ്ഥലം സന്ദർശിക്കുകയും അപകടത്തിൽ രക്ഷപെട്ടവരെ ആശുപത്രിയിൽ പോയി സന്ദർശിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+