കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘടന തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി പിടിക്കാന്‍ ഗ്രൂപ്പുകള്‍: കെ സുധാകരന് മുന്നില്‍ ശക്തമായ പ്രതിസന്ധി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള നിയമനത്തില്‍ തിരിച്ചടിയേറ്റ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചുകൊണ്ടാണ് ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനവും കടന്ന് പോയത്. ഉമ്മ‍ന്‍ചാണ്ടി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയെങ്കിലും ഉറച്ച നിലപാടുമായി മുന്നോട്ട് പോവാന്‍ തന്നെയായിരുന്നു കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.

ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് എല്ലാം പൂര്‍ണ്ണമായി കയ്യൊഴിയാന്‍ ഗ്രൂപ്പുകളും തയ്യാറാവുന്നില്ല. അതുകൊണ്ട് തന്നെയാണ് സംഘടനാ തിരഞ്ഞെടുപ്പെന്ന് ആവശ്യം അവര്‍ സജീവമായി ഉയര്‍ത്തുന്നത്.

സംഘടനാ തിരഞ്ഞെടുപ്പ്

കെ എസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടന്നിട്ട് പതിറ്റാണ്ടുകളായി. എല്ലാം മുകളില്‍ നിന്നുള്ള പ്രഖ്യാപനങ്ങല്‍ മാത്രമാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതോടെ പാര്‍ട്ടിയിലെ നഷ്ടപ്പെട്ട ശക്തി തിരികെ പിടിക്കാന്‍ കഴിയുമെന്ന ഉറച്ച് വിശ്വാസം എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്.

പുതിയ ഗ്രൂപ്പ്

പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ സാഹചര്യത്തില്‍ ഒരുമിച്ച് നിന്നാല്‍ ഭൂരിപക്ഷം പദവികളും കരസ്ഥമാക്കാമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. ബൂത്ത് മുതല്‍ കെപിസിസി വരെ വ്യക്തമായ സ്വാധീനം എ, ഐ ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഉള്ളത്. കെ സുധാകരന്‍-വിഡി സതീശന്‍ അച്ചുതണ്ടിന്‍റെ സ്വാധീനം മുകല്‍ തണ്ടിലെ ഏതാനും നേതാക്കളില്‍ ഒതുങ്ങി നില്‍ക്കുമെന്നും ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നു.

പാര്‍ട്ടി ഘടനയില്‍

പാര്‍ട്ടി ഘടനയില്‍ തങ്ങളുടെ ശക്തി മനസ്സിലാക്കി തന്നെയാണ് സംഘടനാ തിരഞ്ഞെടുപ്പ് എന്ന് ആയുധം രമേശ് ചെന്നിത്തല പുറത്ത് എടുത്തത്. ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഗ്രൂപ്പുകള്‍ സജീവമാക്കാന്‍ തന്നെയാണ് ഇരുവരുടേയും തീരുമാനം. നയിക്കാന്‍ ആര് വേണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെയെന്ന് നിലപാടും ഇവര്‍ മുന്നോട്ട് വെക്കുന്നു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കെപിസിസി

1992 ലാണ് ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പിലൂടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരാള്‍ എത്തുന്നത്. കെ കരുണാകരന്‍ നയിച്ച ഐ ഗ്രൂപ്പും ആന്‍റണി നയിച്ച എഗ്രൂപ്പും തമ്മിലായിരുന്നു പോരാട്ടം. വാശിയേറിയ മത്സരത്തിന് ഒടുവില്‍ ലീഡര്‍ പക്ഷത്ത് നിന്നും മത്സരിച്ച വയലാര്‍ രവി അധ്യക്ഷനാവുകയായിരുന്നു. അതിന് ശേഷം ഇന്നുവരെ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍

കോണ്‍ഗ്രസിന് ഗുണം

ഒരു കാലത്ത് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തെങ്കിലും പിന്നീട് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് മുകളിലായി ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പ്രതിഫലിച്ച് തുടങ്ങുകയായിരുന്നു. പരസ്യമായ തമ്മില്‍ തല്ല് മാത്രമല്ല 2005 ലെ പിളര്‍പ്പും ഇതിന്റെ കൂടെ ചേര്‍ത്ത് വെക്കേണ്ടതാണ്. പിന്നീട് കരുണാകരും കെ മുരളീധരനും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും പിളര്‍പ്പ് പാര്‍ട്ടിക്ക് ഏല്‍പ്പിച്ച ആഘാതം ചില്ലറയായിരുന്നില്ല.

ഐ, എ

കെ കരുണാകരന്‍ - എകെ ആന്‍റണി കാലഘട്ടത്തിന് ശേഷം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായിരുന്നു യഥാക്രം ഐ, എ ഗ്രൂപ്പുകളെ നയിച്ചത്. 2017 ല്‍ ദേശീയാടിസ്ഥാനത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഗ്രൂപ്പ് വീതം വെയ്പ്പ് നടന്നതിനാല്‍ കേരളത്തില്‍ മാത്രം തിരഞ്ഞെടുപ്പ് നടന്നതുമില്ല. ഇതോടെ തന്നെ സംസ്ഥാനത്തെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അതിര് വിടുന്നുവെന്ന ആശങ്ക ദേശീയ തലത്തിലും ശക്തമായിരുന്നു.

ഹൈക്കമാന്‍ഡ്

സംസ്ഥാനത്തെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ കഴുത്തിന് പിടിക്കാന്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. അങ്ങനെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തോല്‍വിയുണ്ടാവുന്നത്. ഇതോടെ വിദഗ്ധമായ നീക്കത്തിലെ ആദ്യം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും പിന്നീട് ഡിസിസിയുടെ തലപ്പത്തേയും നിയമനം നടത്താന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞു.

പ്രതിപക്ഷ നേതാവ്

ഗ്രൂപ്പുകള്‍ക്ക് പാര്‍ട്ടിയില്‍ ഉള്ള സ്വാധീനം വ്യക്തമായി അറിയാവുന്ന ഹൈക്കമാന്‍ഡ് ഒരു സൂചനയും നല്‍കാതെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ കരുക്കള്‍ നീക്കിയത്. നിയമസഭാ കക്ഷിയോഗത്തില്‍ വോട്ട് എടുപ്പ് നടത്തിയാല്‍ ഗ്രൂപ്പ് നേതാക്കള്‍ വിജയം കാണുമെന്ന് ഹൈക്കമാന്‍ഡിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതിനുള്ള അവസരം നല്‍കാതെ ഹൈക്കമാന്‍ഡ് തന്നെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുകയായിരുന്നു.

 അമളി

പ്രഖ്യാപനത്തിന് ശേഷമാണ് തങ്ങള്‍ക്ക് പറ്റിയ അമളി ഗ്രൂപ്പുകള്‍ക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാനങ്ങളിലൂടെ അല്ലാതെ നേതാക്കളെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പ്രഖ്യാപിക്കട്ടേയെന്ന തലത്തിലേക്ക് ഗ്രൂപ്പുകള്‍ നീങ്ങിത്തുടങ്ങിയത്. സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ കാര്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ നിന്നും കൈവിട്ട് പോകുമെന്ന് സുധാകരനും അറിയാം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് എന്ന ആവശ്യം തല്‍ക്കാലം അദ്ദേഹവും എഐസിസിയും മുഖവിലയ്ക്ക് എടുത്തേക്കില്ല

സ്വന്തം വീട് പോലും വിറ്റ് പാച്ചേനി പണിത കോണ്‍ഗ്രസ് ഓഫീസ്: ഏവര്‍ക്കും അഭിമാനമെന്ന് ബല്‍റാംസ്വന്തം വീട് പോലും വിറ്റ് പാച്ചേനി പണിത കോണ്‍ഗ്രസ് ഓഫീസ്: ഏവര്‍ക്കും അഭിമാനമെന്ന് ബല്‍റാം

 സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക് സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക്

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
Oommen Chandy and Ramesh Chennithala to regain party supremacy through organizational elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X