ആലപ്പുഴയെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് സിന്തറ്റിക് ഡ്രഗ്ഗ് വിഭാഗത്തിൽപ്പെട്ട മയക്കുമരുന്ന്
ആലപ്പുഴ: സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ ( എം ഡി എം എ ) യുമായി യുവാവ് പൂച്ചാക്കൽ പോലീസിന്റെയും ജില്ലാ ഡി എ എൻ എസ് എ എഫിന്റെയും പിടിയിൽ. പിടികൂടിയത് മാരകശേഷിയുള്ള മയക്കുമരുന്നായ 140 ഗ്രാം എം ഡി എം എ ആണ്. ജില്ലയിൽ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ എം ഡി എം എ വേട്ടയാണ് ഇതെന്ന് പൊലീസ് അറിയിച്ചു.

ന്യൂ ജെൻലഹരിയുപയോഗം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിർദ്ദേശിച്ചതനുസരിച്ച് ജില്ലയിൽ ഉടനീളം പോലീസ് മയക്ക് മരുന്ന് പരിശോധന ശക്തമാക്കി വരികയായിരുന്നു. ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം ഡി എം എ, എൽ എസ് ഡി തുടങ്ങിയവഎത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡി എ എൻ എസ് എ എഫ് ടിമും, ചേർത്തല ഡി വൈ എസ് പി വിജയന്റെ നേത്വത്വത്തിലുള്ള പുച്ചാക്കൽ സി ഐ അജയ്മോഹൻ ഉൾപ്പെട്ട പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ കർണ്ണാടകയിൽ നിന്നും ബസിൽ ചേർത്തല എത്തി അവിടെ നിന്നും പുച്ചാക്കൽ ഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി കൊണ്ടുപോകും വഴി മണപ്പുറം ജംഗ്ഷനിൽ വച്ചാണ് പോലീസ് പിടികൂടിയത്.
ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നായ 140 ഗ്രാം എം ഡി എം എ യുമായി ലിജു (44) എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ളൂരിൽ നിന്നും നേരിട്ട് വാങ്ങി എറണാകുളത്തും ആലപ്പുഴയിലും വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്നും ഗ്രാമിന് രണ്ടായിരം മുതൽ അയ്യായ്യിരം രൂപ വരെ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണെന്നും പോലീസിനോട് പറഞ്ഞു. ഇയാൾ മാസത്തിൽ രണ്ടു മൂന്നു തവണ ബാംഗ്ളൂരിൽ പോയി എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു . കഴിഞ്ഞ ദിവസം എം ഡി എം എ യുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരമാണ് ഈ എം ഡി എം എ വേട്ട നടത്തുന്നതിന് പോലീസിന് സഹായകമായത് . കഴിഞ്ഞ ഒരാഴ്ചയായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു .
മദ്യപിച്ച് അസഭ്യം വിളിച്ചത് വിലക്കിയ വനിത വാര്‍ഡ് മെമ്പറെ ആക്രമിച്ച യുവാവ് പോലീസ് പിടിയിലായി
കൊല്ലം: മദ്യപിച്ച് സമീപ വീടുകളിലെ യുവതികളെ അസഭ്യം വിളിച്ചത് വിലക്കിയ വാര്‍ഡ് മെമ്പറെ ആക്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പേരൂര്‍ കല്ലുവിള വീട്ടില്‍ ബാബു മകന്‍ ബൈജൂ (40) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 09.00 മണിയോടെ ഇയാള്‍ വീടിന്‍റെ പരിസരത്ത് മദ്യപിച്ച് അസഭ്യം വിളിക്കുകയായിരുന്നു.
നിരന്തരം യുവതികളെ അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് അവര്‍ വാര്‍ഡ് മെമ്പറോട് പരാതിപ്പെട്ടിരുന്നു. അസഭ്യ വര്‍ഷത്തിനൊടുവില്‍ ഇയാള്‍ മെമ്പറുടെ വീടിന്‍റെ ഗേറ്റില്‍ മുട്ടിയപ്പോള്‍ മെമ്പര്‍ ഇയാളോട് ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തികരുതെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് ഇവരെ മുടിക്ക് കുത്തിപ്പിടിച്ച് തലയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്ന് മെമ്പറിന്‍റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇയാള്‍ക്കെതിരെ കിളികൊല്ലൂര്‍ പോലീസ് കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പേരൂരില്‍ നിന്നും പോലീസ് പിടികൂടി. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ്. എ.പി, താഹാകോയ, ജയന്‍ കെ സക്കറിയ. സി.പി.ഒ സിന്ധു, ദിലീപ്, സാജ്, ശിവകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍റ് ചെയ്തു.












Click it and Unblock the Notifications