ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഒരു പഞ്ചായത്തിലും ഭരണമില്ലാതെ ബിജെപി, അവസാന തുരുത്ത് വീണത് ഇങ്ങനെ

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയില്‍ അവസാന പിടിവള്ളിയായിരുന്ന പഞ്ചായത്തും ബിജെപി കൈവിട്ടു. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് ആശ വി നായര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാജിവെച്ചത്. ഇത് മാത്രമല്ല താന്‍ പഞ്ചായത്ത് അംഗത്വവും പാര്‍ട്ടി അംഗത്വവും ഒരു പോലെ രാജിവെക്കുന്നതായി ഇവര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഫേസ്ബുക്ക് ലൈവില്‍ ആശ എത്തിയത്.

ആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷിആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷി

തുടര്‍ന്ന് ബിജെപി നേതൃത്വം ഒന്നടങ്കം ഞെട്ടിച്ചായിരുന്നു രാജി പ്രഖ്യാപനം. നേരത്തെ ബിജെപിയിലെ തന്നെ വൈസ് പ്രസിഡന്റായ സുരേന്ദ്രന്‍ നായര്‍ക്കെതിരെ സിപിഎം അവിശ്വാസം പ്രമേയം കൊണ്ടുവന്നിരുന്നു. ഇതെല്ലാം ബിജെപിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കാര്യങ്ങളാണ്.

1

ജൂലായ് ആറിന് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനായിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. പക്ഷേ രാജിയോടെ അത് ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. നേരത്തെ തന്നെ പഞ്ചായത്ത് വീഴാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നു. ആശയ്‌ക്കെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നില്ല. കോണ്‍ഗ്രസിന്റെ പിന്തുണയോടെ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം പാസായിരുന്നു.

2

പക്ഷേ പ്രസിഡന്റായ ആശയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നിരുന്നില്ല. ഇത് സിപിഎമ്മുമായി ഇവര്‍ക്ക് അടുപ്പമുണ്ടോ എന്ന ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. ഇവര്‍ ഇടത്തോട്ട് ചായാനുള്ള സാധ്യത കൂടുതലാണ്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാറിന്റെ പഞ്ചായത്താണ് പാണ്ടനാട്. അതുകൊണ്ട് തിരിച്ചടിയുടെ ആഘാതം കൂടുന്നു. ആറംഗങ്ങളാണ് പഞ്ചായത്തില്‍ ബിജെപിക്കുള്ളില്‍. പഞ്ചായത്തിന്റെ മൊത്തം അംഗ നില 13 ആണ്്. സിപിഎം അഞ്ച് സീറ്റുമായി തൊട്ട് പിന്നിലുണ്ട്. കോണ്‍ഗ്രസിന് രണ്ടും സീറ്റുണ്ട്.

3

രാജിവെച്ച പ്രസിഡന്റ് ആശ രണ്ടാം തവണയാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏഴാം വാര്‍ഡായ വന്മഴി വെസ്റ്റില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്. അതേസമയം മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കുകയാണ്. ഇതില്‍ ജയിച്ചാല്‍ ബിജെപിക്ക് ഭരണം തിരിച്ച് പിടിക്കാം. എന്നാല്‍ ഒരൊറ്റ സീറ്റിന് നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് സിപിഎമ്മിന് ഉപതിരഞ്ഞെടുപ്പ്.

4

എഫ്ബി ലൈവില്‍ ബിജെപി നേതൃത്വത്തിനെതിരെയും ആശ രൂക്ഷമായി വിമര്‍ശനമുന്നയിച്ചു. വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പാസായതിനെ പിന്നാലെ എന്നെ രാജിവെക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിടെ അധിക്ഷേപിച്ച്, ഒറ്റപ്പെടുത്തിയെന്ന് ആശ പറയുന്നു. അതിനാണ് രാജിയെന്നും ഇവര്‍ വ്യക്തമാക്കി. മന്ത്രി സജി ചെറിയാനെയും ഇവര്‍ പുകഴ്ത്തുന്നുണ്ട്. മന്ത്രി 50 കോടിയില്‍ അധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കിയെന്ന് ഇവര്‍ വ്യക്തമാക്കി.

5

പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രിയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കേണ്ടതിനെ നെഗറ്റീവായിട്ടാണ് നേതൃത്വം കാണുന്നത്.. അവര്‍ എന്നെ ഒറ്റപ്പെടുത്തുന്നു. അതുകൊണ്ട് തുടരാന്‍ താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ അന്ധത കാരണം എല്ലാത്തിനെയും എതിര്‍ക്കുകയാണ് ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം വികസനത്തിനായി അനുവദിച്ചതാണ്. സജി ചെറിയാന്‍ 50 കോടിയും തന്നിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

6

ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് നിര്‍ണായക ഘടകമാകുമെന്ന് ഉറപ്പാണ്. രണ്ട് അംഗങ്ങളുടെ പിന്തുണയുള്ള കോണ്‍ഗ്രസ് വിചാരിച്ചാലേ രണ്ട് പാര്‍ട്ടിക്കും ഭരിക്കാനാവൂ. ഉപതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കും സിപിഎമ്മിനും അഞ്ച് സീറ്റുകള്‍ വീതമാണ് ഉണ്ടാവുക. കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാനാണ് സാധ്യത. അതേസമയം ഇടതുപക്ഷത്തേക്കായിരിക്കും ആശ വി നായര്‍ പോകുന്നതെന്നും സൂചനയുണ്ട്. ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് അവിശ്വാസ പ്രമേയം നേരത്തെ അവതരിപ്പിക്കാതിരുന്നതെന്നാണ് സൂചന.

അവനെ ബ്ലോക് ചെയ്തു, നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, തിലകനെ വെച്ച് കളിക്കണ്ട, ഷമ്മിക്കെതിരെ ഗണേഷ്അവനെ ബ്ലോക് ചെയ്തു, നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, തിലകനെ വെച്ച് കളിക്കണ്ട, ഷമ്മിക്കെതിരെ ഗണേഷ്

Recommended Video

cmsvideo
Suresh Gopi BJPയോട് പിണങ്ങിയോ ? | *Politics

English summary
bjp lost power in last panchayat in alappuzha, panchayat president resigned in facebool live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X