രണ്‍ജിത്ത് കൊലപാതകം; മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍; പിടിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവും ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ രണ്‍ജിത്ത ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് പൊലീസ് കസ്റ്റഡിയില്‍. മുഖ്യപ്രതകളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിടിയിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ആലപ്പുഴ സ്വദേശികളുമാണെന്ന് പൊലീസ് അറിയിച്ചു. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. 12 അംഗ സംഘമാണ് രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം രണ്‍ജിത്തിനെ കുടുംബത്തിന്റെ മുന്നില്‍ വച്ചായിരുന്നു കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം പ്രതികള്‍ക്ക് ലഭിക്കുന്നതിനാല്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. കൂടാതെ പ്രതികള്‍ക്ക അന്യ സംസ്ഥാനത്ത് വരെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖ്റെ പറഞ്ഞിരുന്നു.
കുട്ടികള്‍ക്ക് വാക്സിന് രജിസ്ട്രേഷന് ഇന്ന് മുതല്‍; രജിസ്റ്റര്‍ചെയ്യേണ്ടത് ഇങ്ങനെ അറിയേണ്ടതെല്ലാം
പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.ഡിസംബര്‍ 19 നാണ് ആലപ്പുഴയെ നടുക്കി കൊലപാതകം അരങ്ങേറിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് 12 മണിക്കൂറിന്റെ ഇടവേളകളില്‍ കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഷാന്‍ മരണപ്പെടുകയായിരുന്നു.
അതേസമയം രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വെള്ളക്കിണര്‍ സ്വദേശി സിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറിയാണ് സിനു. പ്രതി ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയില്‍ 4 ദിവസത്തിനിടെ കൂടിയത് രണ്ടര മടങ്ങ് കൊവിഡ് കേസുകള്‍, സാമ്പിളില്‍ 18 ശതമാനവും ഒമൈക്രോണ്‍
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ ബിജെപി പ്രവര്ത്തകന് രണ്‍ജീത്തിന്റെ കൊലപാതകത്തിലെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൊലപാതക കേസ് എന്‍ഐഎക്ക് വിടണമെന്നാണ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടത്. കൊലപാതകങ്ങളില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എസ്ഡിപിഐക്ക് സഹായം ലഭിക്കുന്നുവെന്നാണ് എഡിജിപി പറഞ്ഞത്. പാലക്കാടും ആലപ്പുഴയിലും എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്നായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തല്‍. കൊല നടത്തിയ ശേഷം പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവില്‍ കഴിയുകയാണ് രീതിയെന്നും സാക്കറേ. ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പുതുവർഷത്തിൽ 6 മരണങ്ങൾ: ജമ്മുകാശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം
കേരളാ പൊലീസിന് കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്ന കുറ്റസമ്മതമാണ് എഡിജിപി വിജയ് സാഖറെയുടേതെന്നും അതിനാല്‍ കേസ് എന്‍ ഐഎയ്ക്ക് വിടണമെന്നുമാണ് സുരേന്ദ്രന് ആവശ്യപ്പെട്ടത്. രണ്‍ജീത്ത് കേസില്‍ പൊലീസ് പുറത്ത് പറയുന്നത് പച്ചകള്ളമാണെന്നും പ്രധാന പ്രതികളില്‍ ഒരാള്‍ പോലും പിടിയിലായിട്ടില്ലെന്നും കൊലയ്ക്ക് തൊട്ട് പ്രതികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്കി എന്നിട്ടും പൊലീസിന് ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പ്രതികള്‍ സംസ്ഥാനം വിട്ടത് ഗൗരവമുള്ള കാര്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയവും കേരള പൊലീസിന്റെ കുറ്റസമ്മതവുമാണ് എഡിജിപിയുടെ വാക്കുകളെന്നും ഇത് ഗൌരവതരമാണെന്നും കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗൂഢാലോചന, തീവ്രവാദ ബന്ധം എന്നിവ തെളിയിക്കാന്‍ പൊലീസിന് ആകില്ലെന്ന് അവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടും കേസ് എന്തുകൊണ്ട് എന്‍ഐഎക്ക് അഭ്യന്തര വകുപ്പ് വിടുന്നില്ലെന്നും സുരേന്ദ്രന് ചോദിച്ചു. 'ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം ഉണ്ടെന്നും പൊലീസിന്റെ ഇതുവഴി രഹസ്യ വിവരങ്ങള്‍ ചോരുന്നതായും സുരേന്ദ്രന് ആരോപിച്ചു.