ചെങ്ങന്നൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ; പോലീസ് ആശുപത്രിയിലെത്തിച്ചു
ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളയ്ക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചതനുസരിച്ചാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്നും കുഴിച്ചിട്ടുവെന്നുമാണ് യുവതി പറഞ്ഞത്. കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് ഉപേക്ഷിച്ചിരുന്നത്.
ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം ഉണ്ടായ അമിത രക്തസാവ്രത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. അല്പം മുമ്പാണ് താൻ പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് ഇവർ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് പോലീസിനെ അറിയിച്ചു. പോലീസ് ഉടൻ യുവതിയുടെ വീട്ടിൽ എത്തി ബക്കറ്റിൽ നിന്നും കുഞ്ഞിവെ കണ്ടെത്തി ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 1.300 തൂക്കം മാത്രമാണ് കുഞ്ഞിനുള്ളത്.

അതുകൊണ്ട് തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി മാറ്റണം. ഈ വീട്ടിൽ കുഞ്ഞിന്റെ അമ്മയും അവരുടെ അമ്മയും മാത്രമാണ് ഉണ്ടായത്. ഭർത്താവുമായി ഇവർ വഴക്കിട്ട് മാറിനിൽക്കുകയായിരുന്നു. യുവതിയെയോ അമ്മയേയോ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല . കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്ന തിരക്കിലായിരുന്നു പോലീസ്. യുവതി ഇപ്പോൾ ചികിത്സയിലാണ്.












Click it and Unblock the Notifications