ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലയില്‍ കോവിഡ് അനാഥരാക്കിയ അഞ്ച് കുട്ടികള്‍ക്ക് താങ്ങായി ജില്ലാ ശിശുസംരക്ഷണ കമ്മിറ്റി

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട ജില്ലയിലെ അഞ്ച് കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് വനിതാ ശിശുക്ഷേമ വകുപ്പ്. വള്ളികുന്നം, നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലെ രണ്ട് കുട്ടികളുടേയും കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ഒരു കുട്ടിയുടെയും വിദ്യാഭ്യാസ ചിലവുകള്‍ ഉള്‍പ്പെടെയുള്ള സംരക്ഷണമാണ് വകുപ്പിന് കീഴിലുള്ള ജില്ലാ ശിശുക്ഷേമ യൂണിറ്റ് ഏറ്റെടുത്തിരിക്കുന്നത്.

1

ഈ കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ വീതം വനിതാ ശിശു വികസന വകുപ്പില്‍ നിന്നും നല്‍കും. കുട്ടിയുടെ നിലവിലെ രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ ഈ തുക എത്തും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഉണ്ടാവും. കുട്ടികളുടെ ബിരുദ തലം വരെയുള്ള വിദ്യാഭ്യാസ ചിലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും നല്‍കുക.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ യോഗത്തിലാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ തീരുമാനം അറിയിച്ചത്. കോവിഡ് ബാധിച്ചു മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാതലത്തിലാണ് ജില്ലയില്‍ ഇത്തരത്തിലുള്ള അഞ്ച് കുട്ടികളെ കണ്ടെത്തിയത്. ജില്ലയിലെ ശിശു സംരക്ഷണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. കുട്ടികള്‍ക്ക് എതിരെയുള്ള പീഡനങ്ങളില്‍ ജില്ലയില്‍ 76 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരകളായ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, മറ്റ് സഹായങ്ങള്‍, എന്നിവ ഉറപ്പാക്കാനും സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
Delta plus virus centrals guideline for kerala

തെരുവില്‍ അലയുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന 'ശരണബാല്യം' പദ്ധതിയും ജില്ലയില്‍ വിജയകരമായി നടന്നു വരുന്നു. 2020 ഏപ്രില്‍ മുതല്‍ ഇതുവരെ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി 16 കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സാധിച്ചു. ഇവരെ ജില്ലയിലെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കി നടപ്പാക്കുന്ന 'ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ഫോര്‍ ചില്‍ഡ്രന്‍ (ഒ.ആര്‍.സി )പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

English summary
child protection committee helped 5 children, their parents died due to coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X