നട്ടെല്ലില്‍ ചുറ്റിക കൊണ്ട് കുത്തി; ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ആലപ്പുഴ ഏഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജസ്റ്റിനാണ് പരാതി നല്‍കിയത്. തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് മര്‍ദ്ദിച്ചെന്നാണ് ജസ്റ്റിന്‍ പറയുന്നത്. കുത്തിയതോട് സ്‌റ്റേഷനിലുണ്ടായിരുന്ന
മുഖത്തടിച്ച പൊലീസുകാരനോട് എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോഴാണ് കുനിച്ച് നിര്‍ത്തി മുതുകത്ത് ചുറ്റിക കൊണ്ട് ഇടിച്ചതെന്ന് ജസ്റ്റിന്‍ പറയുന്നു. കുറേ കഴിഞ്ഞ എനിക്ക് വയ്യാതായപ്പോള്‍ പൊലീസ് ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തുകയുമുണ്ടായെന്ന് ജസ്റ്റിന്‍ വ്യക്തമാക്കി.
'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ

ഞങ്ങളാണ് ഇടിച്ചതെന്ന് ഡോക്ടറോട് പറഞ്ഞാല്‍, നിന്റെ വീട്ടില്‍ കയറിയിറങ്ങുമെന്നും ഓട്ടോയില്‍ കഞ്ചാവോ മറ്റോ വെച്ച് പിടികൂടി ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത നിലയിലാക്കി കളയുമെന്ന് പൊലീസ് പറഞ്ഞെന്ന് ജസ്റ്റിന്‍ പറഞ്ഞു. ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോള്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്നാണ് പറഞ്ഞതെന്ന് ജസ്റ്റിന്‍ പറഞ്ഞു.
നിനക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. ഞങ്ങള്‍ രണ്ട്, മൂന്ന് തവണ കയറി ഇറങ്ങുമ്പോള്‍ എന്താണ് നാട്ടുകാര്‍ പറയുകയെന്ന് ഓര്‍ക്കണമെന്നും എന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് ജസ്റ്റിന്റെ ഭാര്യ മഞ്ജുവും പറഞ്ഞു.












Click it and Unblock the Notifications