ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാ വീണ്ടും കേരള മോഡല്‍... ഹൗസ് ബോട്ടുകള്‍ വരെ ഐസൊലേഷന്‍ റൂമുകളാകും

Google Oneindia Malayalam News

ആലപ്പുഴ: കൊവിഡ് പ്രതിരോധത്തില്‍ കേരളം വലിയ മാതൃകകളാണ് ലോകത്തിന് മുന്നില്‍ വച്ചിട്ടുള്ളതി. ലോകരാജ്യങ്ങള്‍ പോലും കൊവിഡ് പ്രതിരോധത്തില്‍ പതറിനില്‍ക്കുമ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണവുമായി കേരളം തലയുയര്‍ത്തി നില്‍ക്കുകയാണ്.

എന്നാലും സാമൂഹിക വ്യാപനം എന്ന ഭയത്തില്‍ നിന്ന് സംസ്ഥാനം ഇപ്പോഴും മുക്തമല്ല. സാമൂഹിക വ്യാപനം തുടങ്ങിയാല്‍ പിന്നെ ഇപ്പോഴത്തെ സംവിധാനങ്ങള്‍ ഒന്നും മതിയാവില്ലെന്നും ഉറപ്പാണ്.

ന്യൂയോര്‍ക്കിന്റെ ശാപമായി കൊവിഡ്-19; ജനത്തെ നിയന്ത്രിക്കേണ്ട പോലീസിലും വൈറസിന്റെ കടന്നാക്രമണംന്യൂയോര്‍ക്കിന്റെ ശാപമായി കൊവിഡ്-19; ജനത്തെ നിയന്ത്രിക്കേണ്ട പോലീസിലും വൈറസിന്റെ കടന്നാക്രമണം

ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ഐസൊലേഷന്‍ ബെഡ്ഡുകള്‍ മുന്‍കൂട്ടി ഒരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിലേക്ക് കെട്ടുവള്ളങ്ങളും ഹൗസ് ബോട്ടുകളും കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

Houseboat

ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഹൗസ് ബോട്ടുകളിലെ 2,000 മുറികളാണ് അവശ്യഘട്ടത്തില്‍ ഐസൊലേഷന്‍ റൂമുകളാക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൗസ് ബോട്ട് ഉടമകള്‍ വലിയ സഹകരണമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് എന്ന് മന്ത്രി ജി സുധാകരന്‍ പറയുന്നു. കഴിഞ്ഞ പ്രളയ കാലത്തും ഇവര്‍ സര്‍ക്കാരുമായി പല കാര്യങ്ങളിലും സഹകരിച്ചിരുന്നു. ലോകം മുഴുവന്‍ ഒരു മഹാമാരിയെ നേരിടുമ്പോള്‍ നാം സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ട് എന്നാണ് ഹൗസ് ബോട്ട് ഉടമകളുടെ സംഘടനാനേതാവ് കെവിന്‍ റൊസാരിയോ പ്രതികരിച്ചത്.

കൊറോണ വൈറസ് മനുഷ്യനിലെത്തിയ 'റൂട്ട് മാപ്പ്'... ഒടുക്കം ആ സത്യത്തിലേക്ക് ലോകമെത്തുന്നു, സംഭവിച്ചത്?കൊറോണ വൈറസ് മനുഷ്യനിലെത്തിയ 'റൂട്ട് മാപ്പ്'... ഒടുക്കം ആ സത്യത്തിലേക്ക് ലോകമെത്തുന്നു, സംഭവിച്ചത്?

ഹൗസ് ബോട്ടുകളെ ഐസൊലേഷന്‍ റൂമുകളാക്കി മാറ്റുന്നതിനുള്ള സമ്മതപത്രം ഇതിനകം തന്നെ മുഖ്യമന്ത്രിയ്ക്ക് നല്‍കി കഴിഞ്ഞതായി ആലപ്പുഴ ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി സെക്രട്ടറി അനസ് പറയുന്നു. പുന്നമട ഫിനിഷിങ് പോയന്റിലും ഡോക്ക് ചിറയിലും നിര്‍ത്തിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകള്‍ ഇതിനായി ഉപയോഗിക്കാം.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ടൂറിസം മേഖലയാകെ തകര്‍ന്നിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും മേഖലയില്‍ പെട്ടെന്നൊന്നും ഉണര്‍വ്വുണ്ടാകാനുള്ള സാധ്യതയും കുറവാണ്. കൊറോണ വൈറസ് വ്യാപനം ലോകത്തെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

അമൃതാനന്ദമയി 10 കോടി നല്‍കും; ദുരിതാശ്വാസ നിധിയിലേക്കല്ല, പിഎം കെയേഴ്സിലേക്ക്! കേരളത്തിന് 3 കോടിഅമൃതാനന്ദമയി 10 കോടി നല്‍കും; ദുരിതാശ്വാസ നിധിയിലേക്കല്ല, പിഎം കെയേഴ്സിലേക്ക്! കേരളത്തിന് 3 കോടി

ആ രോഗത്തേക്കാള്‍ പത്തിരട്ടി അപകടകാരി, മരുന്നില്ലെങ്കില്‍... മുന്നറിയിപ്പ്, ലോകാരോഗ്യ സംഘടന പറയുന്നത്ആ രോഗത്തേക്കാള്‍ പത്തിരട്ടി അപകടകാരി, മരുന്നില്ലെങ്കില്‍... മുന്നറിയിപ്പ്, ലോകാരോഗ്യ സംഘടന പറയുന്നത്

കേരളം അതിജീവിക്കുന്നു, കൊറോണ വ്യാപനം കുറയുന്നു, ഇന്ത്യയില്‍ ആദ്യ നേട്ടം, 19 പേര്‍ ആശുപത്രി വിട്ടു!!കേരളം അതിജീവിക്കുന്നു, കൊറോണ വ്യാപനം കുറയുന്നു, ഇന്ത്യയില്‍ ആദ്യ നേട്ടം, 19 പേര്‍ ആശുപത്രി വിട്ടു!!

English summary
Coronavirus: Houseboats in Kerala will be converted to Isolation Room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X