Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം: ആലപ്പുഴയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം

ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ സെക്ടറല്‍ മജിസ്റ്ററേറ്റുമാരെ നിയമിച്ചു. ജില്ലയിലുടനീളം നിരീക്ഷണം ശക്തമാക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കി.

kerala

പഞ്ചായത്ത് തലത്തില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമുകളുടെ (ആര്‍.ആര്‍.റ്റി) പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ അതത് തദ്ദേശ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. യാതൊരു കാരണവശ്ചാലും ആളുകള്‍ കൂട്ടം കൂടരുത്.

വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ എല്ലാ സ്ഥലങ്ങളിലും കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഇവ ഉറപ്പാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സെക്ടറല്‍ മജിസ്റ്ററേറ്റുമാരെയും പോലീസിനെയും ചുമതലപ്പെടുത്തി. കണ്ടൈന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം അനുവദിച്ച യാത്രകള്‍ ഒഴിക്കെ മറ്റൊന്നും കണ്ടൈന്‍മെന്റ് സോണുകളില്‍ അനുവദിക്കില്ല. ഈ സ്ഥലങ്ങളില്‍ ജനങ്ങള്‍ അനാവശ്യമായി പുറത്ത് ഇറങ്ങുവാനോ കൂട്ടം കൂടുവാനോ പാടില്ല.

ആലപ്പുഴ ബീച്ച് അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കണം. ഇവ ഉറപ്പാക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍, കോവിഡ് നിയന്ത്രണ ചുമതലയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച ചാര്‍ജ് ഓഫീസര്‍ അമിത് മീണ, സബ് കളക്ടര്‍ എസ് ഇല്യക്യ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് മാത്യു, ഡിഎംഒ ഡോ.എല്‍ അനിതകുമാരി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+