എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമം: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി
ആലപ്പുഴ: മന്ത്രി പി തിലോത്തമന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്കെതിരെ പാർട്ടി നടപടി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി പ്രദ്യോതിനെയാണ് സിപിഐ പുറത്താക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാത്തതിനെ തുടർന്നാണ് തുടർന്നാണ് പാർട്ടി തലത്തിൽ നടപടി സ്വീകരിച്ചിട്ടുള്ളത്.

പരാജയപ്പെടുത്താൻ ശ്രമം
ചേര്‍ത്തലയിൽ എല്‍ഡിഎഫ് ടിക്കറ്റിൽ മത്സരിച്ച സ്ഥാനാര്‍ഥി പി പ്രസാദിനെ ഇത്തവണ പരാജയപ്പെടുത്തണമെന്ന തരത്തിലുള്ള ചില പ്രചാരണങ്ങളും പ്രദ്യോത് നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പാർട്ടി പി പ്രദ്യോതിനെതിരെ നടപടി സ്വീകരിക്കാൻ കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള ചില വീഡിയോ സന്ദേശങ്ങള്‍ പാര്‍ട്ടിക്ക് നേരിട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യത്തിൽ ഇയാൽക്കെതിരെ സിപിഐ നേതൃത്വത്തിന് പരാതിയും ലഭിച്ചിരുന്നു. പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് സിപിഐ പ്രാദേശിക നേതൃത്വം സിപിഐ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
Recommended Video


മന്ത്രിയുടെ സ്റ്റാഫ്
നേരത്തെ പി തിലോത്തമന്‍ എംഎല്‍എ ആയിരുന്ന കാലം മുതൽ തന്നെ തിലോത്തമന്‍റെ പേഴ്‍സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് പി പ്രദ്യോത്. സിപിഐ ചേര്‍ത്തല കരുവ ലോക്കല്‍ കമ്മിറ്റിയിലെ മുന്‍ സെക്രട്ടറിയായുമിരുന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോക്കല്‍ കമ്മിറ്റി അംഗമായും പ്രവർത്തിച്ച് വരികയാണ്.

കമ്മറ്റി യോഗത്തിൽ
പി പ്രദ്യോതിന്റെ പ്രവൃത്തികളെല്ലാം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇന്നലെ ജില്ലാ കമ്മിറ്റി നേതൃത്വം സ്ഥലത്തെത്തി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ കൂടുതല്‍ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മന്ത്രി കൂടി പങ്കെടുത്ത യോഗത്തിൽ വെച്ചാണ് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം.

എതിർപ്പില്ല
മന്ത്രി പി തിലോത്തമന് പുറമേ മണ്ഡലം സെക്രട്ടറി എംസി സിദ്ധാർത്ഥൻ, അസിസ്റ്റന്റ് സെക്രട്ടറി യു മോഹൻ എന്നിവും പങ്കെടുത്തിരുന്നു. തന്റെ പഴ്സണൽ സ്റ്റാഫിനെതിരായി പാർട്ടി സ്വീകരിച്ച നടപടിയെ എതിർക്കാൻ മന്ത്രി ഒരു ഘട്ടത്തിലും ശ്രമിച്ചിരുന്നില്ല. തിലോത്തമന്റെ വിശ്വസ്തരായ സ്റ്റാഫുകളിലൊരാളാണ് ഇപ്പോൽ നടപടി നേരിട്ടിട്ടുള്ളത്.

രണ്ട് ടേം വിജയിച്ചവർക്ക് സീറ്റില്ല
പാർട്ടിക്കുള്ളിലുണ്ടാക്കിയ ധാരണ അനുസരിച്ച് മൂന്നുതവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ആളെന്ന നിലയിലാണ് തിലോത്തമന് പാർട്ടി സീറ്റ് നൽകാതിരുന്നത്. അതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. രണ്ട് ടേം തുടർച്ചയായി മത്സരിച്ച് വിജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സിപിഎം നിലപാട് സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications