കമ്മ്യൂണിസ്റ്റുകാരൻ കൊണ്ടുവന്ന പൈപ്പ് വെള്ളം നന്ദിയോടെ കൂടിക്കണം; വിവാദ പ്രസംഗവുമായി സിപിഎം നേതാവ്
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലേക്ക് വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം വിവാദത്തില്‍. തിരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി വോട്ട് ചെയ്തവരെ മാത്രം പരിഗണിക്കുമെന്നും അല്ലാത്തവരെ രണ്ടാം തരക്കാരായിട്ടും മൂന്നാം തരക്കാരായിട്ടും മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സിപിഎം സ്ഥാനാര്‍ത്ഥി പ്രസംഗിച്ചത്.
സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രംസഗത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒന്‍പതാം വാര്‍ഡില്‍ നിന്നും വിജയിച്ച സിപിഎം ടൗണ്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എസ് കൃഷ്ണകുമാറാണ് വിജയിച്ചതിന് പിന്നാലെ വിവാദ പ്രസംഗം നടത്തിയത്. പാര്‍ട്ടി അനുഭാവികളായ രണ്ട് കുടുംബങ്ങള്‍ ഉള്പ്പടെബിജെപിക്ക് വോട്ട് ചെയ്തെന്നാരോപിച്ചാണ് നേതാവിന്റെ വിവാദ പ്രസംഗം.
കമ്മ്യൂണിസ്റ്റുകാരന് കൊണ്ടുവന്ന പൈപ്പിലെ വെള്ളം കുടിക്കുമ്പോള്‍ നന്ദിയോട് കൂടിക്കണമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ആ വെള്ളം തൊണ്ടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഹരേ റാം റാം എന്ന് പറയുന്നതിന് പകരം ഹരേ കൃഷ്ണകുമാര്‍ എന്ന് ഉച്ഛരിക്കാന്‍ നിങ്ങള്‍ പഠിക്കണമെന്നും സിപിഎം നേതാവ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.
ബിജെപിയെ വിമര്‍ശിച്ച്, സര്‍ക്കാരിനെ പുകഴ്ത്തി രാജഗോപാല്‍; എല്ലാവരും സ്വപ്നക്ക് പിന്നാലെ...
ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം
നിലമ്പൂരില്‍ കോണ്‍ഗ്രസിന് അടിപതറിയത് ആ സംഭവത്തോടെ... ഒപ്പം പിവി അന്‍വറിന്റെ പൂഴിക്കടകനും