ആലപ്പുഴയില്‍ ആശങ്ക, ഡാമുകള്‍ തുറന്നാല്‍ ജലനിരപ്പ് ഉയര്‍ന്നേക്കും, ആളുകളെ ഒഴിപ്പിച്ചു
ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ഡാമുകളും തുറക്കാന്‍ ഒരുങ്ങവേ ആശങ്ക ആലപ്പുഴയില്‍. ജലനിരപ്പ് ഉയരുമെന്ന കണക്കുകൂട്ടലില്‍ കുട്ടനാട്, അപ്പര്‍, തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലാകെ ഉണ്ടായ മഴക്കെടുതിയെ തുടര്‍ന്നാണ് പത്തനംതിട്ടയിലെ ഡാമുകള്‍ തുറക്കുന്നത്. ഇപ്പോഴും സംസ്ഥാനത്തെ മഴയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മാറിയിട്ടില്ല. കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഇന്നലെ തുറന്നിരുന്നു. അര്‍ധരാത്രിയോടെ വെള്ളം ചെങ്ങന്നൂരിലെത്തുമെന്നാണ് കരുതി. പുലര്‍ച്ചെ വെള്ളം കുട്ടനാട്ടില്‍ അടക്കം എത്തുമെന്നാണ് കരുതുന്നത്. ഇതോടെ ഇവിടെ പ്രളയസമാനമായ സാഹചര്യം ഉണ്ടായേക്കാം.
Recommended Video

ജലനിരപ്പ് ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് മന്ത്രിതല യോഗത്തിലെ വിലയിരുത്തല്‍. 2018ലെ മഹാപ്രളയത്തിന്റെ അനുഭവം മുന്നിലുള്ളത് കൊണ്ട് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്. 470 പുതിയ ക്യാമ്പുകളാണ് സജ്ജമാക്കിയതെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. അതേസമയം പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് തുറക്കും. അതോടെ കൂടുതല്‍ ഇടങ്ങളില്‍ ജാഗ്രത വേണ്ടി വരും. ജനവാസ മേഖലകളെ കാര്യമായി ബാധിക്കാതെ ഷട്ടറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കണം. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പ്രളയഭീതി ഒഴിഞ്ഞേക്കും.
കേരളത്തില്‍ കനത്ത മഴ പലയിടത്തും തുടരുന്നുണ്ടെങ്കില്‍ ശക്തി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ കൂടുതല്‍ അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, പമ്പ ഡാമുകളാണ് ഇന്ന് തുറക്കുന്നത്. രാവിലെ അഞ്ചര മണിക്ക് പമ്പ ഡാം തുറക്കും. അരമണിക്കൂര്‍ കഴിഞ്ഞ് ഇടമലയാര്‍ ഡാമും തുറക്കും. എന്നാല്‍ രാവിലെ പതിനൊന്ന് മണിയോടെ മാത്രമേ ഇടുക്കി ഡാം തുറക്കൂ. ഇടുക്കിയില്‍ അന്‍പത് സെന്റിമീറ്റര്‍ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുക. വെള്ളം ഒഴുകിപോകുന്ന സ്ഥലത്തുള്ളവര്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. മഴ മുന്നറിയിപ്പ് ഇന്നും സംസ്ഥാനത്തില്ല. അത് ആശ്വാസമാണ്.
വടക്കന്‍ കേരളത്തില്‍ അടക്കം മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അതേസമയം നാളെ മുതല്‍ മഴ അതിശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നില്‍ കണ്ടാണ് ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ കരുതലോടെ ഇരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. ഡാമുകള്‍ക്ക് ചുറ്റുമുള്ള ഇടങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്ന് വിടുന്നത്. എല്ലാ മുന്‍കരുതലുകളും തുറക്കും മുമ്പേ സ്വീകരിച്ചിട്ടുണ്ട്. എല്ലായിടത്തും ഇതിനായുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2541 കുടുംബങ്ങളിലായി 9081 പേരുണ്ട്. അതേസമയം കേരളത്തിലേക്ക് സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദലൈലാമ ട്രസ്റ്റ് പതിനൊന്ന് ലക്ഷം രൂപ സംഭാവന നല്‍കും. അവര്‍ ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തില്‍ ദലൈലാമ അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നതായും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ദലൈലാമ പറഞ്ഞു.
കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ഡിഎംകെ ചാരിറ്റബിള്‍ സൊസൈറ്റി ഒരു കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍, കാറളം, പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കാറളം പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കരുവന്നൂര്‍ പുഴയില്‍ നിന്ന് അധിക ജലം കരയിലേക്ക് എത്തിയതോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്. പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍ നെല്‍കൃഷി ഉള്‍പ്പെടെ 2455.76 ഹെക്ടര്‍ കൃഷി നശിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കെഎസ്ഇബിക്കും 16 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications