• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം: പ്രതികള്‍ക്കായി 260 വീടുകളില്‍ തിരച്ചില്‍ നടത്തി

Google Oneindia Malayalam News

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനിന്റെയും ബിജെപി നേതാവ് രഞ്ജിന്റെയും കൊലപാതകങ്ങളില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. പ്രതികളെ തേടി ആലപ്പുഴയിലെ 260 ഓളം വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. പരിശോധന ഇനിയും തുടരാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് പരിശോധന നടന്നിരിക്കുന്നത്.

ആലപ്പുഴയില്‍ വ്യാപക റെയ്ഡ്; രഞ്ജിത് വധത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍; ഷാന്‍ വധത്തില്‍ 7 പേരെ തിരിച്ചറിഞ്ഞുആലപ്പുഴയില്‍ വ്യാപക റെയ്ഡ്; രഞ്ജിത് വധത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍; ഷാന്‍ വധത്തില്‍ 7 പേരെ തിരിച്ചറിഞ്ഞു

രണ്ട് കേസുകളുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കാളികലായ ആരെയും പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ പ്രതികല്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. അതേസമയം, ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം ഇന്ന് വൈകുേന്നരം നാലിന് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ആരംഭിച്ചു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനിടെ, ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

വധശ്രമക്കേസ് - പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ നഗരത്തിലെ ബാറില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചതിലേയ്ക്ക് ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതികളായ ആലപ്പുഴ മുന്‍സിപ്പല്‍ വഴിച്ചേരി വാര്‍ഡില്‍ സെന്റ് ജോസഫ് സ്ട്രീറ്റില്‍, ദാസ് ഭവനില്‍ റിച്ചാര്‍ഡ് മകന്‍ ബന്നി റിച്ചാര്‍ഡ് ( 26 ) ആലപ്പുഴ മുന്‍സിപ്പല്‍ മുല്ലാത്ത് വാര്‍ഡില്‍ ചെമ്മാരപ്പളളിച്ചിറ വീട്ടില്‍ ഹബീബ് മകന്‍ ബിലാല്‍ (26) ആലപ്പുഴ മുന്‍സിപ്പല്‍ ആലിശ്ശേരി വാര്‍ഡില്‍ ഷണ്‍മുഖ മഠം വീട്ടില്‍ ശാന്തിലാല്‍ മകന്‍ കിരണ്‍ (28) ആലപ്പുഴ മുന്‍സിപ്പല്‍ വഴിച്ചേരി വാര്‍ഡില്‍ സെന്റ് ജോസഫ് സ്ട്രീറ്റില്‍ , പുത്തന്‍ വീട്ടില്‍ ജയിംസ് മകന്‍ ക്രിസ്റ്റഫര്‍ പ്രവീണ്‍ (26) എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രെജിരാജിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മാരായ മനോജ്.യു.കൃഷ്ണന്‍ , മോഹനകുമാര്‍, സി.പി.ഒമാരായ അരുണ്‍ കുമാര്‍, ബിനുകുമാര്‍, ബിപിന്‍ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി, കോടതി പ്രതികളെ റിമാന്റ് ചെയ്തു.

cmsvideo
  കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam

  കുട്ടനാട് വികസനം; മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം നാളെ

  ആലപ്പുഴ: കുട്ടനാടിന്‍റെ സമഗ്ര വികസനവും തുറവൂര്‍, അരൂര്‍ മേഖലകളിലെ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യുതിന് മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ നാളെ (ഡിസംബര്‍ 21) മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
  ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി. പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കും.
  രാവിലെ 8.30ന് ആലപ്പുഴയില്‍നിന്നും ബോട്ട് മാര്‍ഗം പുറപ്പെടുന്ന മന്ത്രിമാര്‍ കുട്ടനാട്ടിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മങ്കൊമ്പില്‍ എത്തും. 10ന് ആരംഭിക്കുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
  യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കുട്ടനാട് മേഖലയുടെ സമഗ്ര വികസനത്തിനും തുറവൂര്‍, ആരൂര്‍ പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയുടെയും മത്സ്യകൃഷിയുടെയും സുസ്ഥിര പുരോഗതിക്കും ഉതകുന്ന പദ്ധതികള്‍ ആവഷ്‌കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

  English summary
  Double murder Case in Alappuzha: Police search 260 houses for culprits
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion