ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടില്‍ ഇരച്ചുകയറി കിഴക്കന്‍ വെള്ളം; ആലപ്പുഴ-ചങ്ങനാശേരി റോഡ് വെള്ളത്തിനടിയിലായി

  • By Desk
Google Oneindia Malayalam News

കുട്ടനാട്: ആലപ്പുള കൂട്ടനാട്ടില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചു. ആലപ്പുഴ- ചങ്ങനാശേരി റോഡിലെ ഗതാഗതം താറുമാറായി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചതു ജനങ്ങളെ വലച്ചു. നെടുമുടി വരെ സര്‍വീസ് നടത്തിയെങ്കിലും യാത്രാക്ലേശം രൂക്ഷമാണ്. ഒന്നാംകര വരെ എസി റോഡില്‍ കാര്യമായി വെള്ളമില്ലാതിരുന്നിട്ടും മങ്കൊമ്പ് ബ്ലോക്ക് ജംക്ഷന്‍ വരെ പോലും ബസ് സര്‍വീസ് നടത്താതിരുന്നതും പ്രതിഷേധങ്ങള്‍ക്കു കാരണമായി.

ചമ്പക്കുളം, പുളിങ്കുന്ന് ബസ് സര്‍വീസുകള്‍ നിലച്ചതുമൂലം വലയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്ന രീതിയിലായിരുന്നു കെഎസ്ആര്‍ടിസി അധികൃതരുടെ നടപടി. ഇടയ്ക്കു മങ്കൊമ്പിനു സര്‍വീസ് നടത്തിയെങ്കിലും കൂടുതല്‍ സര്‍വീസുകളും നെടുമുടിക്കാണു ക്രമീകരിച്ചത്.
തുടര്‍ന്ന് യാത്രക്കാര്‍ ഓട്ടോറിക്ഷയിലും നടന്നുമാണു മങ്കൊമ്പിലെത്തി ലക്ഷ്യസ്ഥാനങ്ങളിലേക്കു പോയത്. ഒന്നാംകരയ്ക്കു കിഴക്കോട്ട് ചങ്ങനാശേരി വരെ ചെറുവാഹനങ്ങള്‍ അധികമൊന്നും ഓടിയില്ല. ഏതാനും വലിയ ലോറികളും ടൂറിസ്റ്റ് ബസുകളും മാത്രമാണു കടന്നുപോയത്.

alappuzha

റോഡില്‍ രൂപപ്പെട്ട കുഴികളില്‍ വീണ് ഒട്ടേറെ വാഹനങ്ങള്‍ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചു. കിഴക്കന്‍ വെള്ളത്തിന്റെ വരവു നിലയ്ക്കാത്തതിനാല്‍ ഇന്നു റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഒന്നാംകര മുതല്‍ പള്ളിക്കൂട്ടുമ്മ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരവും പള്ളിക്കൂട്ടുമ്മ ജംക്ഷനു കിഴക്കുവശത്തും, മാമ്പുഴക്കരി, കിടങ്ങറ, കിടങ്ങറ ബസാര്‍, പൂവം, മനയ്ക്കച്ചിറ ഭാഗങ്ങളിലുമാണു വെള്ളക്കെട്ടു രൂക്ഷം. മൂന്നടിയോളം വെള്ളം കെട്ടിക്കിടക്കുന്നു.

വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. എസി റോഡില്‍ നിന്നു കുട്ടനാടിന്റെ വടക്കന്‍ മേഖലകളിലേക്കുള്ള എല്ലാ റോഡുകളും വെള്ളത്തിലാണ്. പുളിങ്കുന്ന്, വെളിയനാട്, കാവാലം മേഖലകളിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങറ, മിത്രക്കരി, വേഴപ്രാ, ചമ്പക്കുളം ഭാഗങ്ങളില്‍ നിന്നുള്ള എടത്വ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. പുളിങ്കുന്ന് ഭാഗത്തെ യാത്രാദുരിതത്തിനു ശമനം കാണുന്നതിനായി പുളിങ്കുന്നില്‍ നിന്നു മങ്കൊമ്പിലേക്കും മറ്റും സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ബോട്ട് സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണു നാട്ടുകാര്‍

English summary
flood in kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X