Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാവം കുട്ടിയാണെന്ന് കരുതി, ഇത്രയ്ക്കും ക്രൂരയാണോ അനുഷ'; ഞെട്ടലില്‍ അയല്‍വാസികള്‍

ആലപ്പുഴ : പ്രസവത്തിന് ശേഷം ആശുപത്രിയില്‍ കഴിഞ്ഞ യുവതിയെ കൊലപ്പെടുക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അനുഷ ബി ഫാം പരീക്ഷയില്‍ പരാജയപ്പെട്ട വിഷയത്തിന്റെ പ്രാക്ടിക്കലുണ്ടെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച പരുമലയിലേക്ക് പോയത്. അനുഷയാണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അറിഞ്ഞതോടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.

ഞങ്ങള്‍ അതിന്റെ അഘാതത്തിലാണെന്ന് ഭര്‍തൃമാതാവ് കുഞ്ഞുമോള്‍ പറഞ്ഞു. ഇവരുടെ മകന്‍ അപ്പുവുമായി 2022 നവംബര്‍ ആറിനായിരുന്നു അനുഷയുടെ രണ്ടാം വിവാഹം. മകന്‍ വിദേശത്തേക്ക് മടങ്ങിയതോടെ സ്വന്തം വീട്ടിലേക്ക് അനുഷ മടങ്ങി. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം താന്‍ ഇവിടെ ഒറ്റയ്ക്കാണെന്ന് കുഞ്ഞുമോള്‍ പറഞ്ഞു.

alappuzha

മകനും അനുഷയുമായി നല്ല സ്‌നേഹത്തിലായിരുന്നു എന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്. ഒരു പാവം കുട്ടിയായിട്ടാണ് അനുഷയെ അയല്‍ക്കാരും വീട്ടുകാരും കണ്ടിരുന്നത്. ആശുപത്രിയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് അനുഷയാണെന്ന് അറിഞ്ഞതോടെ ഇത്രയ്ക്കും ക്രൂരയാണോ അനുഷ എന്ന ചോദ്യമാണ് അയല്‍ക്കാര്‍ ചോദിക്കുന്നത്.

മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ ബിഫാം പഠനത്തിന്റെ ഭാഗമായി മൂന്ന് മാസത്തെ പരിശീലനത്തിന് പോയത്. അധികം സംസാരിക്കാത്ത ശാന്ത സ്വഭാവക്കാരിയായിരുന്നു. അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ച സ്‌നേഹയുമായി അനുഷ നല്ല സൗഹൃദമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ സഹപാഠിയുടെ അനുജത്തി എന്ന നിലയിലുള്ള അടുപ്പം അനുഷയുടെ രണ്ടാം വിവാഹത്തിനും സ്‌നേഹ പങ്കെടുത്തിരുന്നു.

സ്‌നേഹയുടെ ഭര്‍ത്താവുമായി അനുഷയ്ക്ക് സൗഹൃദമുണ്ടായിരുന്നു. രണ്ടാം വിവാഹം കഴിഞ്ഞപ്പോഴും അനുഷ അരുണുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. നിരന്തരം ഫോണിലും നേരിട്ടും ഇവരുടെ ബന്ധം തുടര്‍ന്നു. ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കോളേജ് പഠനകാലം മുതല്‍ രണ്ട് പേരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ആദ്യ വിവാഹം വേര്‍പെടുത്തിയപ്പോള്‍ അരുണുമായി ജീവിക്കാന്‍ അനുഷ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത് നടന്നില്ല.

അരുണ്‍ അകലുന്നു എന്ന തോന്നല്‍ വന്നതോടെയാണ് സ്‌നേഹയെ കെ്ാലപ്പെടുത്താന്‍ അനുഷ തീരുമാനിച്ചത്. പ്രസവത്തിന് ഒരാഴ്ച മുമ്പാണ് സ്നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജായിരുന്നു. ഈ സമയത്ത് റൂമില്‍ ഇരിക്കുമ്പോഴാണ് അനുഷ നഴ്സിന്റെ വേഷം ധരിച്ച് ആശുപത്രിയില്‍ എത്തിയത്. രക്തധമനികളുടെ അമിത വികാസത്തിലൂടെയുണ്ടാകുന്ന എയര്‍ എമ്പോളിസത്തെ കുറിച്ച് അനുഷയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+