കായംകുളത്ത് പ്രതിഭ വീഴും? ആലത്തൂർ മോഡൽ ഉറപ്പിച്ച് സിപിഎം.. ആരിഫ് എംപിക്കെതിരെ പടയൊരുക്കം?
ആലപ്പുഴ; ജില്ലയിൽ തന്നെ വലിയ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് കായംകുളം. സിറ്റിംഗ് സീറ്റ് നിലനിർത്താൻ യു പ്രതിഭയെ തന്നെയായിരുന്നു എൽഡിഎഫ് മത്സരിപ്പിച്ചത്. അതേസമയം ഉറച്ച കോട്ടയായിരുന്ന മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫ് ഇറക്കിയതോടെ ഇളംതലമുറക്കാരിയായ അരിത ബാബുവിനെ.
പ്രതിഭയ്ക്കെതിരെ പാർട്ടിക്കുള്ളിൽ ചില മുറുമുറുപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ലോക്സഭ, തദ്ദേശ കണക്കുകൾ മാത്രം മതി വിജയം ഉറപ്പിക്കാൻ എന്ന നിഗമനത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ എഎം ആരിഫ് എംപിയുടെ വിവാദ പരമാർശം സിപിഎമ്മിനെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ മൂന്ന് തവണയും
എൽഡിഎഫും യുഡിഎഫും നിരവധി തവണ വിജയിച്ച മണ്ഡലമാണ് കായംകുളം. എന്നാൽ കഴിഞ്ഞ മൂന്ന് തവണയായി എൽഡിഎഫ് ആണ് മണ്ഡലത്തിൽ വിജയിച്ച് കയറുന്നത്. 2016 ലാണ് യു പ്രതിഭയെ സിപിഎം ഇവിടെ മത്സരിപ്പിക്കുന്നത്. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ എം ലിജുവിനെതിരെ 11857 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രതിഭ വിജയിച്ചത്.

ആദ്യഘട്ടത്തിലെ എതിർപ്പുകൾ
ഇത്തവണ വീണ്ടും പ്രതിഭയെ മണ്ഡലത്തിൽ ഇറക്കുന്നതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു. പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വവും തമ്മിലുള്ള തർക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളായിരുന്നു എതിർപ്പുകൾക്ക് പിന്നിൽ. എന്നാൽ ഇതെല്ലാം പരിഹരിച്ച് കൊണ്ട് ഒറ്റക്കെട്ടായിട്ടായിരുന്നു എൽഡിഎഫ് മത്സരം നേരിട്ടത്.

അനായാസ വിജയം
അതുകൊണ്ട് തന്നെ ഇക്കുറിയും മണ്ഡലത്തിൽ അനായാസ വിജയം എൽഡിഎഫ് ഉറപ്പിച്ചിരുന്നു.മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ നേടാനായ മേൽക്കൈയിലും എൽഡിഎഫ് പ്രതീക്ഷ പുലർത്തി.അതേസമയം പ്രതിഭയെ ഏത് വിധേനയും പൂട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മണ്ഡലത്തിൽ സുപരിചിതയായ അരിത ബാബുവിനെ യുഡിഎഫ് ഇറക്കിയത്.

ആരിഫിന്റെ പരാമർശം
എന്നാൽ പ്രതിഭയ്ക്കെതിരെ അരിത ബാബുവിന് വേണ്ട വിധത്തിൽ കളംപിടിക്കാൻ ആയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിലുള്ള സിപിഎം വിലയിരുത്തൽ. പക്ഷേ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള എഎം ആരിഫ് എംപിയുടെ വിവാദ പ്രസംഗം വലിയ തിരിച്ചടിയായെന്ന ആശങ്കയിലാണ് നിലവിൽ എൽഡിഎഫ് നേതൃത്വം. കായംകുളത്ത് നടന്ന വനിതാ സംഗമത്തിൽ ആയിരുന്നു എ എം ആരിഫ് എം പിയുടെ വിവാദപരാമർശം.

കോൺഗ്രസും പ്രചരിപ്പിച്ചു
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്ന് യു ഡി എഫ് ഓർക്കണമെന്നായിരുന്നു ആരിഫ് പറഞ്ഞത്. ആരിഫിന്റെ പരാമർശത്തിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസും എംപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ആലത്തൂർ മോഡൽ
ഇത് വലിയ രീതിയിൽ മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. മാത്രമല്ല പ്രതിഭയെ തോൽപ്പിക്കാനായി അവസാന ദിവസങ്ങളിൽ പാർട്ടിയിലെ തന്നെ ചില നേതാക്കൾ പ്രസംഗത്തെ വളച്ചൊടിച്ച് ഉപയോഗിച്ചുവെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. വളരെ എളുപ്പം ജയിക്കാൻ കഴിയുമായിരുന്ന മണ്ഡലത്തിൽ അവസാന നിമിഷം ഉണ്ടായ വിവാദങ്ങൾ ആലത്തൂരിന് സമാനമായ ഫലം ഉണ്ടാക്കുമോയെന്നതാണ് സിപിഎമ്മിന്റെ ആശങ്ക.

രമ്യ ഹരിദാസിനെതിരെ
ആലത്തൂരിൽ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു രമ്യ ഹരിദാസിനെതിരായ എ വിജയരാഘലന്റെ പ്രസ്താവന. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.

ബോധപൂർവ്വമാണെന്ന്
ഇതും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ ചർച്ചയായിരുന്നു. കായംകുളത്തെ ആരിഫിന്റെ വാക്കുകൾ വിജ.യരാഘവന്റെ പരാമർശത്തിന് തുല്യമാണെന്ന വിമർശനം പാർട്ടിയിൽ തന്നെ ശക്തമാണ്. അതേസമയം ആരിഫിന്റെ പരാമർശം ബോധപൂർവ്വമാണെന്ന വിമർശനവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു.

ചർച്ച ചെയ്യും
പ്രതിഭ പരാജയപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇക്കാര്യം പ്രത്യേകം പരിശോധിക്കാനാണ് സെക്രട്ടറിയേറ്റിന്റെ തിരുമാനം.അതേസമയം ചില മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള ശ്രമം പാർട്ടിക്കുള്ളിൽ തന്നെ ഉണഅടായിരുന്നുവെന്ന വിലയിരുത്തലുകളും ജില്ലാ കമ്മിറ്റിയിൽ ഉയർന്നിരുന്നു.
Recommended Video
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications