ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്തും സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിൽ തർക്കം; യു.പ്രതിഭ വേണ്ടെന്ന് മണ്ഡലം കമ്മിറ്റി

പ്രതിഭയ്ക്ക് പകരം കായംകുളത്ത് ബാബുജാനെ സ്ഥാനാർത്തിയാക്കണമെന്നാണ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിൽ അതൃപ്തികൾ തുടരുന്നു. കായംകുളത്ത് യു.പ്രതിഭ മത്സരിക്കുന്നതിൽ എതിർപ്പുമായി മണ്ഡലം കമ്മിറ്റി രംഗത്തെത്തി. മണ്ഡലത്തിനകത്ത് തന്നെയുള്ള യോഗ്യരായ സ്ഥാനാർഥികളെ അവഗണിച്ച് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്നതിനെതിരെയാണ് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിയെ നിലപാട് അറിയിച്ചിരിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

U prathibha

പ്രതിഭയ്ക്ക് പകരം കായംകുളത്ത് ബാബുജാനെ സ്ഥാനാർത്തിയാക്കണമെന്നാണ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ബാബുജാൻ. കഴിഞ്ഞ 24 വർഷവും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ് കായംകുളത്ത് നിന്ന് മത്സരിച്ചതെന്നും മണ്ഡലത്തിൽ തന്നെയുള്ള യോഗ്യരായവരെ നിരന്തരം അവഗണിക്കുകയാണെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

ഇടതുമുന്നണി വലിയ തിരിച്ചടി നേരിട്ട കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ആലപ്പുഴ ജില്ലയിൽ നേട്ടമുണ്ടാക്കാൻ മുന്നണിക്ക് സാധിച്ചിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതുകൊണ്ട് തന്നെ ഏറെ വിജയസാധ്യത കണക്കാക്കപ്പെടുന്ന കായംകുളം മണ്ഡലത്തിൽ പ്രവർത്തകരുടെ സ്ഥാനാർതിത്വത്തിലെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റേതാണ്.

എന്നാൽ പ്രതിഭ ഒരിക്കൽകൂടി മത്സരിക്കണമെന്ന താൽപര്യമാണ് ജില്ലാ നേതൃത്വത്തിനുള്ളത്. പ്രതിഭയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ജി.സുധാകരനും നേരത്തെ സൂചന നൽകിയിരുന്നു. 'അവിടുത്തെ എംഎല്‍എ യു. പ്രതിഭ ഒരു ടേമേ ആയിട്ടുള്ളൂ. അവര്‍ എല്ലാം നന്നായി ചെയ്യുന്നുണ്ട്' എന്നായിരുന്നു സുധാകരൻ പറഞ്ഞത്.

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം

2006 മുതൽ തുടർച്ചയായി ഇടതുമുന്നണി വിജയിക്കുന്ന മണ്ഡലമാണ് കായംകുളം. 2006ലും 2011ലും സി.കെ സദാശിവൻ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയപ്പോൾ 2016ൽ യു.പ്രതിഭ വിജയം കണ്ടെത്തി. 11857 വോട്ടുകൾക്ക് നിലവിലെ ഡിസിസി പ്രസിഡന്റ് എം ലിജുവിനെയാണ് പ്രതിഭ പരാജയപ്പെടുത്തിയത്. 2001ൽ നേരിട്ട തോൽവിയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്താൻ സിപിഎമ്മിന് സാധിച്ച മണ്ഡലമാണ് കായംകുളം. 1996ൽ കായംകുളത്ത് നിന്ന് നിയമസഭയിലെത്തിയ ജി സുധാകരൻ എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ കായംകുളത്ത് നിന്ന് തന്നെയാകും ജനവിധി തേടുകയെന്ന് ഡിസിസി പ്രസിഡന്റ് എം ലിജു വ്യക്തമാക്കി കഴിഞ്ഞു. ലിജുവിലൂടെ തന്നെ മണ്ഡലം തിരിച്ചു പിടിക്കാനാണ് കോൺഗ്രസും ലക്ഷ്യമിടുന്നത്. താൻ മത്സരിക്കുന്നതിൽ അന്തിമ തീരുമാനം പാര്‍ട്ടിയാണ് എടുക്കേണ്ടതെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് പറയുന്നു.

English summary
Kerala Assembly Election 2021 CPM Kayamkulam constituency committee against U prathibha to contest again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X