ഇടതുപക്ഷത്തിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; ബിഡിജെഎസ് വഴി, ഞെട്ടലോടെ സിപിഎം-സിപിഐ നേതാക്കള്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകുകയാണ് ബിജെപിയുടെ നീക്കം. നേരിട്ട് ബിജെപിയിലെത്താന്‍ മടിക്കുന്നവരെ സഖ്യകക്ഷിയായ ബിഡിജെഎസ് വഴി എന്‍ഡിഎയിലെത്തിക്കുകയാണ് ചെയ്യുന്നത്. മൂന്ന് പ്രമുഖരായ നേതാക്കളാണ് ദിവസങ്ങള്‍ക്കകം സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും രാജിവച്ചിരിക്കുന്നത്. ചിലര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
പാര്‍ട്ടി വിട്ടവരെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും സിപിഐയും. കോണ്‍ഗ്രസില്‍ നിന്ന് വിജയന്‍ തോമസിനെ പോലുള്ളവര്‍ ബിജെപിയിലെത്തുന്നതിനിടെയാണ് ഇടതുപാര്‍ട്ടികളുടെയും തകര്‍ച്ച. വിശദാംശങ്ങള്‍ ഇങ്ങനെ...

സിപിഐ നേതാവ് തമ്പി മേട്ടുതറ
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയാണ് പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ രാജിവച്ചത്. സിപിഐ നേതാവായ മേട്ടുതറ നാരായണന്റെ മകനാണ് തമ്പി. ഹരിപ്പാട് നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചവരുടെ പട്ടികയിലുണ്ടായിരുന്ന വ്യക്തി കൂടായണ് തമ്പി മേട്ടുതറ എന്നതാണ് എടുത്തുപറയേണ്ടത്.

തമ്പിയുടെ പരാതി ഇതാണ്
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു തമ്പി മേട്ടുതറ. ഇദ്ദേഹത്തിന്റെ രാജി സിപിഐക്ക് കനത്ത തിരിച്ചടിയാണ്. പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ ഏറെ നാളായി വേട്ടയാടുന്നു എന്നാണ് തമ്പിയുടെ പരാതി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ബിഡിജെഎസില്‍ ചേര്‍ന്നേക്കും
താന്‍ നല്‍കിയ പരാതി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുകപോലുമുണ്ടായില്ലെന്ന് തമ്പി മേട്ടുതറ പറയുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും കായംകുളത്തെ സിപിഐ നേതാവ് സുകുമാരപിള്ളയ്‌ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് തമ്പി നടത്തിയത്. സിപിഐയില്‍ നിന്ന് രാജിവച്ച സാഹചര്യത്തില്‍ ബിഡിജെഎസില്‍ ചേരുമെന്നാണ് സൂചന.

രണ്ടു സിപിഎം നേതാക്കള്‍ രാജിവച്ചു
അതേസമയം, സിപിഎമ്മിന് രണ്ട് നേതാക്കളെയും അടുത്തിടെ നഷ്ടമായത്. രണ്ടു പേരും നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് രാജിവച്ചത്. മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. പിഎസ് ജ്യോതിസിന്റെ രാജി സിപിഎമ്മിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

എന്‍ഡിഎയുടെ സ്ഥാനാര്‍ഥി
തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റായിരുന്നു ജ്യോതിസ്. സിപിഎമ്മില്‍ നിന്ന് രാജിവച്ച അദ്ദേഹം ബിഡിജെഎസില്‍ ചേര്‍ന്നു. ഇപ്പോള്‍ എന്‍ഡിഎയുടെ ചേര്‍ത്തല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. അരൂരില്‍ സിപിഎം സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചിരുന്നു ജ്യോതിസ്. പിന്നീടായിരുന്നു രാജി.

കൂട്ടരാജിയുണ്ടാകും
സിപിഎം ചില മാഫിയകളുടെ കൈയ്യിലാണ് എന്നാണ് ജ്യോതിസ് പറയുന്നത്. നിരവധി ചെറുപ്പക്കാര്‍ പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ട്. ഇനിയും കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന മുന്നറിയിപ്പും ജ്യോതിസ് നല്‍കുന്നു. ജി സുധാകരനെയും തോമസ് ഐസകിനെയും ഇത്തവണ സിപിഎം പരിഗണിക്കാത്തതും ജ്യോതിസ് ചൂണ്ടിക്കാട്ടുന്നു.

സഞ്ജുവിന്റെ രാജി സിപിഎം പ്രതീക്ഷിച്ചില്ല
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ അംഗവുമായ കെ സഞ്ജുവിന്റെ രാജി സിപിഎം നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു തോറ്റിരുന്നു സഞ്ജു. കഴിഞ്ഞ ദിവസം ഉച്ച വരെ സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സഞ്ജു വൈകീട്ടാണ് മാവേലിക്കര ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വിവരം വന്നത്.












Click it and Unblock the Notifications