ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെളിവെള്ളത്തില്‍ നിന്ന് കുടിവെള്ളം: ജലശുചീകരണ ഉപകരണവുമായി സ്വിസ് കമ്പനി

  • By Lekhaka
Google Oneindia Malayalam News

ആലപ്പുഴ: ചെളിവെള്ളത്തെ പോലും ശുദ്ധജലമാക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയില്‍ ഊന്നിയ കുടിവെള്ളപദ്ധതിയുമായി സ്വിസ് കമ്പനി. വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും ദുരിതാശ്വാസക്യാമ്പുകള്‍ക്കും പണിശാലകള്‍ക്കും ആശുപത്രികള്‍ക്കും അനുയോജ്യമാണിതെന്നാണ് കമ്പനി പറയുന്നത്. കുട്ടനാട് പോലെയുള്ള ജില്ലയില്‍ ഇപ്പോള്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കായി ഇതിന്റെ പ്രവര്‍ത്തനം കാണിക്കാന്‍ നടപടി എടുക്കുമെന്നും കളക്ട്രേറ്റില്‍ ഇതിന്റെ പരീക്ഷണം കണ്ട പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍ പറഞ്ഞു.

waterpurificationgsudhakaran


ചെളിവെള്ളത്തെ പോലും ശുദ്ധമായ കുടിവെള്ളമാക്കുന്ന സാങ്കേതിക വിദ്യയിലാണ് ഈ ചെറിയ യന്ത്രം പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി വേണ്ടെന്ന ഗുണവുമുണ്ട്. വലുതില്‍ 50 ലീറ്റര്‍ വരെ വെള്ളം കൊള്ളും. ചെറുതില്‍ 12 ലീറ്റര്‍ കൊള്ളും. വലുതില്‍ മണിക്കൂറില്‍ 12 ലീറ്ററും ചെറുതില്‍ മൂന്നര ലീറ്റര്‍ വെള്ളവും ശുദ്ധീകരിച്ചു തരും. ലോകത്ത് 64 രാജ്യങ്ങളില്‍ ഈ സംവിധാനം ഇപ്പോള്‍ ഉപയോഗത്തിലുണ്ടെന്നാണ് കമ്പനിയുടെ വാദം. ഇത് ഉപകാരപ്രദമെന്നു തെളിഞ്ഞാല്‍ കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

waterpurification-1

ലൈഫ് സ്ട്രോ കമ്പനിയുടെ ഈ സാങ്കേതികതയില്‍ ഇ-കോളി മുതലായ അണുക്കളെ 99.99 ശതമാനവും നീക്കം ചെയ്യുമെന്നാണ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ ബാധയ്ക്കു കാരണമായ വൈറസുകളേയും 99.99ശതമാനവും നീക്കം ചെയ്യും. 50ലീറ്റര്‍ കൊള്ളുന്ന യന്ത്രത്തില്‍ നല്ല വെള്ളവും ചീത്തവെള്ളവും പകുതി വീതം നിറച്ചാണ് ശുദ്ധീകരണ പ്രക്രിയ. മുകളിലെ ടാങ്കില്‍ കൂടുതല്‍ വെള്ളമൊഴിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദമുപയോഗിച്ചാണ് ഇതിന്റെ ശുദ്ധീകരണപ്രക്രിയ നടക്കുന്നത്. ആദ്യപരീക്ഷണത്തില്‍ വെള്ളം കുടിച്ചുനോക്കിയ മന്ത്രി സാധാരണവെള്ളം തന്നെയെന്നു സാക്ഷ്യപ്പെടുത്തി. അടുത്തയാഴ്ച ജനപ്രതിനിധികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കും. പ്രായോഗികമെന്നു തെളിഞ്ഞാല്‍ കുട്ടനാട് ഉള്‍പ്പടെയുള്ള കൂടുതല്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാനാകുമെന്നും തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ ടാറ്റയുടെ പുതിയ സാങ്കേതികത പോലെതന്നെ ഇതിനെയും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കളക്ട്രേറ്റില്‍ നടന്ന പരീക്ഷണം കാണാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എസ്.സുഹാസ്, സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമതിയധ്യക്ഷന്‍ കെ.ടി.മാത്യു തുടങ്ങിയവരും സന്നിഹിതരായി.

English summary
Kerala government is considering the use of new water purifiers from Swiss firm,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X