• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരുവുനായയല്ല, റോഡരികില്‍ മുന്തിയ ഇനം റോട്ട്‌വീലര്‍; സ്വന്തമാക്കാന്‍ നാട്ടുകാരുടെ പിടിവലി

Google Oneindia Malayalam News

കലവൂര്‍: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഇതോടെ തെരുവുനായ പ്രശ്‌നത്തിന് എത്രയും പരിഹാരം കാണണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്ത എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നതാണ്.

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പതിനായിരത്തിലേറെ രൂപ വിലവരുന്ന വിദേശയിനം നായയ്ക്കായി ആളുകള്‍ അടിപിടികൂടുന്ന കാഴ്ചയാണ് സംഭവം. ആദ്യം തെരുവുനായയാണെന്ന് കരുതി പഞ്ചായത്തില്‍ പരാതിപ്പെട്ടവരാണ് ഇതിന് സ്വന്തമാക്കുന്നതിനായി തിരക്കുകൂട്ടിയത്. കലവൂര്‍ ബസ്റ്റാന്റിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം.

റോഡരികിലെ കടത്തിണ്ണയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു നായയെ കണ്ടെത്തിയത്. നായ നിര്‍ത്താതെ കുരച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് കലവൂര്‍ മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ ജിം കിഴക്കുടന്‍ സ്ഥലത്തെത്തി നായയെ പരിശോധിക്കുകയായിരുന്നു.

'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

നായ റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ടതാണെന്ന് നാട്ടില്‍ പാട്ടായതോടെ നായയെ ഏറ്റെടുക്കാന്‍ പലരും സ്ഥലത്തെത്തി. എന്നാല്‍ ഉടമ എത്തിയേക്കുമെന്ന കണക്കുകൂട്ടലില്‍ നായയെ അടുത്തുള്ള വീട്ടിലെ കൂട്ടിലേക്ക് മാറ്റി. പുലര്‍ച്ചെ കാറിലെത്തിയ ഒരാള്‍ നായയെ ഇവിടെ കെട്ടിയിട്ട് പോയതാണെന്നാണ് സൂചന.

അതിശയിപ്പിക്കുന്നില്ല; ഇവിടെ നിത്യസംഭവം, കേരളത്തില്‍ ഓരോ ദിവസവും നടക്കുന്നുണ്ട്: മുരളി തുമ്മാരുകുടിഅതിശയിപ്പിക്കുന്നില്ല; ഇവിടെ നിത്യസംഭവം, കേരളത്തില്‍ ഓരോ ദിവസവും നടക്കുന്നുണ്ട്: മുരളി തുമ്മാരുകുടി

അതേസമയം, ആലപ്പുഴയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേവിഷ പ്രതിരോധ കുത്തിവെയ്പ്പില്‍ ഇന്ന്
164 തെരുവുനായകള്‍ക്ക് ഉള്‍പ്പെടെ 2012 നായകള്‍ക്ക് കുത്തിവെപ്പ് നല്‍കി. 69 കേന്ദ്രങ്ങളിലാണ് ഇന്നലെ കുത്തിവെപ്പ് നടന്നത്. നിലവില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ മാത്രമാണ് തെരുവുനായകള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നത്.

ഇന്ന് കുത്തിവെപ്പ് കണക്ക്: താലൂക്ക് അടിസ്ഥാനത്തില്‍
ചെങ്ങന്നൂര്‍ - 147
മാവേലിക്കര- 59
കാര്‍ത്തികപ്പള്ളി- 276
കുട്ടനാട്- 311
ചേര്‍ത്തല- 830
അമ്പലപ്പുഴ- 389 ( തെരുവനായ- 164, വളര്‍ത്തു നായ- 225)

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

English summary
Locals scramble to get a Rottweiler dog left on the side of the road in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X