ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലയില്‍ മൊബൈല്‍ വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

Google Oneindia Malayalam News

ആലപ്പുഴ: എല്ലാവര്‍ക്കും എത്രയും വേഗം കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളില്‍ ആരോഗ്യവകുപ്പ് ആരംഭിച്ച മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രം വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ജില്ല മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

1

ബജറ്റില്‍ 1500 കോടി രൂപ വാക്സിന്‍ വാങ്ങുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഒരുമിച്ച് ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടത്തുകയാണ്. പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഒമ്പതു വാഹനങ്ങളിലായാണ് വാക്‌സിനേഷന്‍ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ എല്ലാ ദിവസവും മൊബൈല്‍ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ സേവനം ലഭിക്കും.

മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലെത്തി പരിശോധന നടത്തും. മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടര്‍, നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരുണ്ട്. അതേസമയം ജില്ലയില്‍ ഇന്ന് 925 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2041 പേര്‍ രോഗമുക്തരായി. 11.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 922 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1,65,244 പേര്‍ രോഗമുക്തരായി. 15,068 പേര്‍ ചികിത്സയിലുണ്ട്.

Recommended Video

cmsvideo
ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

തലവടി പഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ തൈച്ചിറ വിജയപ്പന്റെ വസതി മുതല്‍ താഴംമഠം വരെയുള്ള ഭാഗം, തണ്ണീര്‍മുക്കം വാര്‍ഡ് 11ല്‍ കിഴക്ക് വേമ്പനാട് കായല്‍ പടിഞ്ഞാറ് മാര്‍ക്കറ്റിന് കിഴക്ക് വടക്ക് പോട്ടയില്‍ ഭാഗം തെക്ക് പുളിക്കചിറ റോഡ്, എന്നിവയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

English summary
mobile vaccination centres started in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X