ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡിനെ നേരിടാന്‍ ആലപ്പുഴയിലെ പഞ്ചായത്തുകള്‍ മാറ്റിവച്ചത് 13.25 കോടി; 218 പദ്ധതികള്‍

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയിലെ 72 പഞ്ചായത്തുകള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തന പദ്ധതികള്‍ക്കായി 13.25 കോടി രൂപ വകയിരുത്തിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് പറഞ്ഞു. വിവിധ പഞ്ചായത്തുകള്‍ കോവിഡ് പ്രതിരോധത്തിനായി 218 പദ്ധതികളാണ് നടപ്പാക്കുക. 33 പഞ്ചായത്തുകളില്‍ ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍(ഡി.സി.സി) പ്രവര്‍ത്തിക്കുന്നു. 20 പഞ്ചായത്തുകളില്‍ ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടിയായി. 68 ഗ്രാമപഞ്ചായത്തുകളില്‍ ജനകീയ ഹോട്ടലുകള്‍ വഴിയും മറ്റു പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയും മുപ്പതിനായിരത്തിലധികം പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നു.

1

എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുകളുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരുമാണ് ഹെല്‍പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തംഗങ്ങള്‍ ചെയര്‍മാനായ 1169 വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊലീസ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായാണ് വാര്‍ഡ്തല സമിതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്.

വിവിധ പഞ്ചായത്തുകളിലായി 4124 വോളന്റിയര്‍മാര്‍ സേവന രംഗത്തുണ്ട്്. 50-60 വീടുകളെ ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ രൂപീകരിച്ച് വോളണ്ടിയര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സെക്ടറല്‍ മജിസ്ട്രേറ്റ്, നോഡല്‍ ഓഫീസര്‍ എന്നിവരടങ്ങിയ കോര്‍ ടീം എല്ലാ ദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നു.

Recommended Video

cmsvideo
ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

പരിശോധനയ്ക്കായി രോഗികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിക്കുന്നതിനായി ആംബുലന്‍സുകളും മറ്റു വാഹനവും പഞ്ചായത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളിലെ സീനിയര്‍ സൂപ്രണ്ടുമാരെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ക്കുള്ള സംശയങ്ങള്‍ ഉടനടി പരിഹരിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ക്രൈസിസ് മാനേജ്മെന്റ് ടീമും പ്രവര്‍ത്തിക്കുന്നതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

English summary
more than 13 cr allowed for curbing covid in different panchayat's in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X