ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരിഫിന്‍റെ കൈയ്യില്‍ 40,000; ഷാനിമോളുടെ കൈയ്യില്‍ 4.30 ലക്ഷം;ഇരുവരും പത്രിക സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: എഎം ആരിഫിന്റെ കൈവശം 40,000 രൂപ; ഷാനിമോൾ ഉസ്മാന്‍റെ കൈവശം 4.30 ലക്ഷം രൂപയും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോ‍ള്‍ ഉസ്മാനും അടക്കം 4 പേരാണ് ഇന്നലെ ജില്ലാ തെരഞ്ഞെടുപ്പ് വരാണാധികാരിയായ കലക്ടര്‍ എസ് സുഹാസിന് പത്രിക സമര്‍പ്പിച്ചത്. എഎം ആരിഫിന്‍റെ ഭാര്യ ഷെഹനാസ് ബീഗത്തിന്റെ കൈവശം 18,000 രൂപയും മകന്റെ കൈവശം 1000 രൂപയും മകളുടെ കൈവശം 500 രൂപയുമുണ്ട്. ആരിഫിനു വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 99,975 രൂപ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 27,82,075 രൂപയും അക്കൗണ്ടിലുണ്ട്. ആരിഫിനു മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിൽ 2000 രൂപയുടെയും കായംകുളം സഹകരണ സ്പിന്നിങ് മില്ലിൽ 1000 രൂപയുടെയും ഓഹരിയുണ്ട്.

<strong>ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച; കുപ്രസിദ്ധ ക്രിമിനലുകളടക്കം നാലു പേര്‍ പിടിയില്‍ സംഭവം വൈരാഗ്യം മൂലം ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്ന്</strong>ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച; കുപ്രസിദ്ധ ക്രിമിനലുകളടക്കം നാലു പേര്‍ പിടിയില്‍ സംഭവം വൈരാഗ്യം മൂലം ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്ന്

ആരിഫിന്റെയും ഭാര്യയുടെയും ഉടമസ്ഥതയിൽ ഓരോ കാറും മകനു സ്കൂട്ടറുമുണ്ട്. ഭാര്യയ്ക്കും മകൾക്കും കൂടി 148 ഗ്രാം സ്വർണമുണ്ട്. ആരിഫിന് ആകെ 17,92,975 രൂപയുടെയും ഭാര്യയ്ക്കു 43,23,432 രൂപയുടെയും മക്കൾക്ക് 1,52,499 രൂപയുടെയും ജംഗമസ്വത്ത് ഉണ്ട്. സ്വന്തമായി വാങ്ങിയ വീടും അവിടെ നിർമിച്ച വീടും ചേർത്ത് ഇപ്പോൾ 45 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്ത് ആണുള്ളത്. ആരിഫിന് 2,11,700 രൂപയും ഭാര്യയ്ക്കു 20,09,000 രൂപയും മകന് ഒരു ലക്ഷം രൂപയും ബാധ്യതയുണ്ട്∙ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പേരിലുള്ളതു രണ്ടു കേസുകൾ. സമരം നടത്തിയതിന്റെ പേരിൽ ആലപ്പുഴ നോർത്ത് പൊലീസ് 2002 ലും സൗത്ത് പൊലീസ് 2012 ലും റജിസ്റ്റർ ചെയ്ത കേസുകളാണിവ. ഇതിൽ 2002 ലെ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ പേരിൽ കേസുകളൊന്നും നിലവിലില്ല.

arif-155405935

ഷാനിമോൾ ഉസ്മാന് 4.30 ലക്ഷം രൂപയും ഭർത്താവ് മുഹമ്മദ് ഉസ്മാന് 4.10 ലക്ഷം രൂപയും മകന് 2100 രൂപയും കൈവശമുണ്ട്. ബാങ്ക് അക്കൗണ്ടിൽ ഷാനിമോളുടെ പേരിൽ 39,024 രൂപയും ഭർത്താവിന്റെ പേരിൽ 6,85,825 രൂപയും മകന്റെ പേരിൽ 2100 രൂപയുമുണ്ട്. ഷാനിമോളുടെ ഉടമസ്ഥതയിൽ 140 ഗ്രാം സ്വർണവും കാറും ഉണ്ട്. ഉസ്മാന്റെ പേരിൽ സ്കൂട്ടറാണുള്ളത്.

കൃഷി ഭൂമി ഇല്ല. ഷാനിമോളുടെയും ഭർത്താവിന്റെയും ഉടമസ്ഥതയിൽ ആകെ 1.5 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. ഷാനിമോൾക്ക് 4 ലക്ഷം രൂപയുടെയും ഭർത്താവിന് 4.25 ലക്ഷം രൂപയുടെയും ബാധ്യതയുണ്ട്. ഷാനിമോളുടെ പേരിൽ ആകെ 18,32,004 രൂപയുടെയും ഭർത്താവിന്റെ പേരിൽ 18,31,839 രൂപയുടെയും ജംഗമ ആസ്തിയാണുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
news about arif and shanimol usman nominsation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X