മോഷണത്തിന് ശേഷം സോപ്പ് തേച്ചുകുളി; വീട്ടിലെ വസ്ത്രവും ധരിച്ച് മടക്കം: നാടിന്റെ ഉറക്കം കെടുത്തി ഒരു കള്ളന്‍
ആലപ്പുഴ : ഒരു നാടിനെ ആകെ ഭീതിയിലാക്കി ഒരാഴ്ചയായി മോഷണ പരമ്പര തുടരുന്ന കള്ളനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ്. മോഷണം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച പൊലീസ് വിരലടയാള വിദഗ്ദരെയും പൊലീസ് നായയും എത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എല്ലാ മോഷണങ്ങളും നടത്തിയത് ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ട്രെയിനില്‍ എത്തി റെയില്‍വെ ട്രാക്കിന് സമീപത്തെ വീടുകളില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് .

ഇതേ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ പരിധിയില്‍ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. പൊലീസിനൊപ്പം നാട്ടുകാരുടെ പ്രത്യേക സ്‌ക്വാഡുമുണ്ട്. കഴിഞ്ഞ ദിവസം മോഷണം നടന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും പൊലീസ് രാത്രി കാല പട്രോളിങ് നടത്തുന്നതിനിടെ ഒട്ടേറെ ആരാധനാലായങ്ങളിലും കടകളിലും മോഷണം നടത്തി കള്ളന്‍ പൊലീസിനെ വീണ്ടും വെട്ടിലാക്കി. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കള്ളന്റെ മോഷണ ശൈലിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അടി വസ്ത്രം ധരിച്ച് തലയും മുഖവും തോര്‍ത്തു കൊണ്ട് മറച്ചാണ് കള്ളന്‍ എത്തുന്നത്. വീടുകളുടെ അടുക്കള വാതിലുകള്‍ തകര്‍ത്തും കടകളുടെ പൂട്ടും ആരാധനാലയങ്ങളിലെ വഞ്ചികളും കുത്തി തുറന്നാണു മോഷണം. ആയുധങ്ങള്‍ വീടുകളുടെ പരിസരത്തു നിന്ന് എടുത്താണ് മോഷണം. നിര്‍മ്മാണം നടക്കുന്ന വീടുകളില്‍ നിന്ന് കമ്പിപ്പാര ഉള്‍പ്പടെയുള്ളവ എടുത്താണ് മോഷണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ മോഷണത്തിനു ശേഷം വീടുകളില്‍ നിന്നെടുത്ത സോപ്പ് ഉപയോഗിച്ചു കുളിക്കും, ശേഷം് വീട്ടുകാര്‍ അലക്കി ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രവും ധരിച്ചാണ് കള്ളന്റെ മടക്കം.

അകംകുടി, അരുണപ്പുറം പ്രദേശങ്ങളില്‍ മോഷണ ശ്രമത്തിനിടെ പലരും കള്ളനെ കണ്ടിരുന്നതായാണ് വിവരം. ഒട്ടേറെ സിസിടിവി ക്യാമറകളിലും കള്ളന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കള്ളനെ പിടികൂടാന്‍ പിന്നാലെ ഓടിയവരുമുണ്ട്. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ അടുത്ത ദിവസങ്ങളിലും മോഷണം തുടര്‍ന്നതാണ് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയത്. വീടുകളില്‍ ഒറ്റയ്ക്കായ സ്ത്രീകളും വയോജനങ്ങളും രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ മുഴുവന്‍ ഇട്ട് ഉറങ്ങാതെയിരിക്കുകയാണ് ഇപ്പോള്‍ .












Click it and Unblock the Notifications