Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോംസ്റ്റേ ലൈസന്‍സിന് 5000 കൈക്കൂലി; ആലപ്പുഴ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പിടിയില്‍

ആലപ്പുഴ: ഹോം സ്‌റ്റേയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ ജില്ല ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പിടിയില്‍. ആലപ്പുഴ ജില്ല ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കെ ജെ ഹാരിസ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലന്‍സിന്റെ പിടിയിലായത്.

ആലപ്പുഴ ജില്ലയിലെ, മാരാരിക്കുളം സ്വദേശിയായ, പരാതിക്കാരന്‍ അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വര്‍ഷം ജനുവരിയില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

നാളിതുവരെയും അപേക്ഷയിന്മേല്‍ നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിഞ്ഞു. പരാതിക്കാരന്‍ ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കെ.ജെ. ഹാരിസിനെ ഓഫീസില്‍ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി ആയി നല്‍കണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു.

alappuzha

എന്നാല്‍ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളോവെന്ന് പറഞ്ഞപ്പോള്‍ 5,000 രൂപയുമായി ഇന്ന് വരാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം ആലപ്പുഴ വിജിലന്‍സ് ഡി വൈ എസ് പി ഗിരീഷ് പി സാരഥിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കെണി ഒരുക്കി ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വച്ച് പരാതിക്കാരന്‍ നിന്നും ആദ്യ ഗഡുവായി 2,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയാണ് ഉണ്ടായത്.

പിടികൂടിയ പ്രതിയെ കോട്ടയം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ഹോംസ്റ്റേ തുടങ്ങണമെന്ന പേരില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വേഷം മാറി കൊണ്ട് ഹാരിസിനെ സമീപിച്ച വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം ഉധ്യോഗസ്ഥരോടും ഹോംസ്റ്റേ അനുവധിക്കണമെങ്ങില്‍ 2,000 രൂപ കൈക്കൂലി നല്‍കണമെന്നും അറിയിച്ചു.

വിജിലന്‍സ് സംഘത്തില്‍ ആലപ്പുഴ വിജിലന്‍സ് ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥിയെ കൂടാതെ പൊലീസ് ഇന്‍സ്പെക്ടര്‍മാരായ പ്രകാശ് കുമാര്‍, രാജേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വസന്ത്, സ്റ്റാന്റ്‌ലി തോമസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ജയലാല്‍, സുകേഷ്, സത്യപ്രഭ, എസ്.സി.പി.ഒ മാരായ ഷിജു, ശ്യാം, സനല്‍, സാബു, സി പി ഒ മാരായ സമീഷ്, സുധീഷ്, നീതു, രജനി രാജന്‍ എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+