ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം; പട്ടയം കിട്ടി, നീനാമ്മ ഹാപ്പിയാണ്

Google Oneindia Malayalam News

ആലപ്പുഴ: നീനാമ്മയ്ക്കിനി സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തം പേരില്‍ ഭൂമി എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് പറവൂര്‍ ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ നീനാമ്മ. വര്‍ഷങ്ങളായി താമസിക്കുന്ന രണ്ടര സെന്റ് സ്ഥലത്ത് സ്വന്തമായി പഴയ ഒരു വീട് ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ മറ്റു സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

alappuzha

ഈ ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങളോളം നീനാമ്മ നിരവധി അപേക്ഷകളും സമര്‍പ്പിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന നീനാമ്മയുടെ കുടുംബത്തിന്റെ ഏക സ്വത്തും ഈ ഭൂമിയാണ്. പട്ടയം അനുവദിച്ചു തരണമെന്ന്കാട്ടി താലൂക്ക് ഓഫീസ് വഴി സമര്‍പ്പിച്ച അപേക്ഷയിലാണ് നീനാമ്മയ്ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടയം അനുവദിച്ചു നല്‍കിയത്.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

കൂലിപണി ചെയ്തു ജീവിതം പുലര്‍ത്തിയിരുന്ന നീനാമ്മ ഭര്‍ത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് സ്വന്തം ഭൂമിക്കായി അപേക്ഷിച്ചത്. ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ കരങ്ങള്‍ നീനാമ്മയ്ക്ക് ഇപ്പോള്‍ തുണയേകിയിരിക്കുന്നത്. തനിക്കും കുടുംബത്തിനും സ്വന്തമായി ഭൂമി എന്ന സ്വപ്നം നിറവേറ്റിത്തന്ന എല്ലാ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദിയുണ്ടെന്ന് നീനാമ്മ പറഞ്ഞു.

ഞെട്ടിക്കുന്ന ലക്ഷ്യം നടപ്പാക്കാന്‍ ബിജെപി, കേരളത്തിലെ മുന്നേറ്റം എളുപ്പമാകും, വമ്പന്‍ പദ്ധതികളുമായി നേതൃത്വംഞെട്ടിക്കുന്ന ലക്ഷ്യം നടപ്പാക്കാന്‍ ബിജെപി, കേരളത്തിലെ മുന്നേറ്റം എളുപ്പമാകും, വമ്പന്‍ പദ്ധതികളുമായി നേതൃത്വം

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
Twenty years of waiting come to an end; Neenamma Got the pattayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X