ആലപ്പുഴ സിപിഎം അശ്ലീല വീഡിയോ വിവാദത്തില്‍ ട്വിസ്റ്റ്; കുറ്റാരോപിതന്‍ നിരപരാധിയെന്ന് പരാതിക്കാരി

ആലപ്പുഴ: ആലപ്പുഴ സി പി എമ്മിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അശ്ലീല വീഡിയോ തയ്യാറാക്കിയെന്ന ആരോപണം നേരിട്ട എ പി സോണയെ കുറ്റവിമുക്തനാക്കിയും പാര്‍ട്ടിയിലെ ചിലര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നും ആരോപിച്ച് പരാതിക്കാരിയായ വീട്ടമ്മ രംഗത്തെത്തി. സോണയുടെ സഹോദരിമാര്‍ക്കൊപ്പം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയാണ് വീട്ടമ്മ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സോണയില്‍ നിന്നും ലഭിക്കാനുള്ള പണം സംബന്ധിച്ചാണ് നേതാക്കളോട് പരാതിപ്പെട്ടതെന്നും പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അത് അട്ടിമറിച്ചെന്നും വീട്ടമ്മ ആരോപിച്ചു. തന്നെ കരുവാക്കി വ്യാജ പരാതി നല്‍കിയതിന് പൊലീസില്‍ പരാതി നല്‍കുമെന്നും വീട്ടമ്മ വ്യക്തമാക്കി. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച കുറ്റത്തിന് സൗത്ത് ഏരിയ കമ്മിറ്റി അംഗമായ സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അന്വേഷണ കമ്മിഷന്‍ വിലയിരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വിവാദം രണ്ട് മാസം ഉണ്ടാവുന്നത്. എ പി സോണി വീട്ടില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന് സി പി എം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതിയുമായി എത്തിയതെന്നാണ് അന്ന് പുറത്തുവന്നത്.
സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 അശ്ലീല ദൃശ്യങ്ങളാണ് ഫോണില്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആരും പരാതിയുമായി പൊലീസിനെ സമീപിച്ചില്ല. സി പി എം മുന്‍ ഏരിയ കമ്മിറ്റി അംഗം വി ജി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് തന്നെ അറിയിക്കാതെ അശ്ലീല വീഡിയോ ആരോപണം തിരുകിക്കയറ്റിയതെന്ന് വീട്ടമ്മ ആരോപിച്ചു.












Click it and Unblock the Notifications