• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യു പ്രതിഭയെ അരിത ബാബു വീഴ്ത്തുമോ: മുക്കാല്‍ ലക്ഷം എസ്എന്‍ഡിപി വോട്ടുകളില്‍ കണ്ണ് വെച്ച് എന്‍ഡിഎയും

ആലപ്പുഴ: കഴിഞ്ഞ മൂന്ന് തവണ സിപിഎം വിജയിക്കുന്ന മണ്ഡലമാണെങ്കിലും ഇടത് കോട്ടയെന്ന് അത്രയ്ക്കങ്ങ് ഉറപ്പിക്കാന്‍ കഴിയാത്ത മണ്ഡ‍ലമാണ് ആലപ്പുഴ. എല്‍ഡിഎഫും യുഡിഎഫും നിരവധി തവണ ജയിച്ച മണ്ഡലത്തില്‍ പ്രമുഖര്‍ പലരും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2006, 2011 തിരഞ്ഞെടുപ്പുകളില്‍ സികെ സദാശിവനും 2016 ല്‍ യു പ്രതിഭയുമാണ് കായംകുളത്ത് നിന്നും വിജയിച്ച സിപിഎം അംഗങ്ങള്‍. ഇത്തവണയും സിപിഎം പ്രതിഭയെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. അതേസമയം മികച്ച പോരാട്ടം ലക്ഷ്യമിട്ട് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ത്ഥിയുമായി മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസും രംഗത്ത് ഇറങ്ങിയതോടെ കായംകുളത്ത് ഇത്തവണ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

വീണ്ടും പ്രതിഭ

വീണ്ടും പ്രതിഭ

പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വവും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ത്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവാന‍് കഴിയുന്നു എന്നതാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവയ്ക്ക് പുറമെ എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കാഴ്ചവെച്ച പ്രവര്‍ത്തന മികവിനും കൂടിയാണ് യു പ്രതിഭ വോട്ട് തേടുന്നത്.

ഭൂരിപക്ഷം ഇരട്ടിയാക്കും

ഭൂരിപക്ഷം ഇരട്ടിയാക്കും

ഇടതു സര്‍ക്കാറിന്‍റെ വികസനത്തിന് കൂടി വോട്ട് വീണാല്‍ ഭൂരിപക്ഷം ഇരട്ടിയാക്കാമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ എം ലിജുവായിരുന്നു കായംകുളത്ത് പ്രതിഭയെ നേരിട്ടത്. ശക്തമായ മത്സരത്തിന്‍റെ പ്രതീതി അത്തവണയും ഉണ്ടായിരുന്നെങ്കിലും ഫലം വന്നപ്പോള്‍ 11857 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രതിഭ വിജയിച്ചു.

കായംകുളം മണ്ഡലത്തില്‍ ലീഡ്

കായംകുളം മണ്ഡലത്തില്‍ ലീഡ്

സംസ്ഥാനത്ത് ഉടനീളമുണ്ടായ യുഡിഎഫ് തരംഗത്തിനിടയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ ലീഡ് ഇടതുമുന്നണിക്കായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് വലിയ മേല്‍ക്കൈ ഉണ്ട്. പരമ്പരാഗതമായി കൂടെ നില്‍ക്കുന്ന പഞ്ചായത്തുകളോടൊപ്പം നഗരസഭയെയും കൂടെ നിര്‍ത്താന്‍ മുന്നണിക്ക് സാധിച്ചു.

എല്‍ഡിഎഫിന് കൂടുതല്‍ കരുത്ത്

എല്‍ഡിഎഫിന് കൂടുതല്‍ കരുത്ത്

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ചെട്ടികുളങ്ങര പഞ്ചായത്തുകൂടി മണ്ഡലത്തോട് ചേര്‍ന്നത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് ഇത്. പ്രതിഭയുടെ ഭൂരിപക്ഷം ഇത്തവണ ഇരട്ടിയായി ഉയരുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷന്‍ എന്‍ സുകുമാരപ്പിള്ള അവകാശപ്പെടുന്നത്

പ്രതിഭയെ പൂട്ടുക

പ്രതിഭയെ പൂട്ടുക

പ്രതിഭയെ പൂട്ടുക എന്ന ഉദ്ദേശത്തോടെ യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത് മണ്ഡലത്തില്‍ സുപരിചതായ അരിത ബാബുവിനെയാണ്. 21-ാം വയസില്‍ ജില്ലപഞ്ചായത്തംഗമായ അരിതയ്ക്ക് തിരഞ്ഞെടുപ്പ് അങ്കം പുത്തരിയല്ലെന്ന് സാരം. ആഞ്ഞുപിടിച്ചാല്‍ കായംകുളം കൂടെ പോരുമെന്ന കാര്യത്തില്‍ യുഡിഎഫ് ക്യാംപില്‍ സംശയമൊന്നുമില്ല.

ഒറ്റക്കെട്ട്

ഒറ്റക്കെട്ട്

മുന്‍പ് പലപ്പോഴും കോണ്‍ഗ്രസിന് തിരിച്ചടിയായത് പാര്‍ട്ടിക്കുള്ളിലെ തന്നെ വിഷയങ്ങളാണെന്നും ഇത്തവണ അതൊന്നും ഇല്ലാതെ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. അരനൂറ്റാണ്ടിന് ശേഷമാണ് കായംകുളത്ത് വനിതകള്‍ തമ്മില്‍ പോരാട്ടത്തിന് ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുമ്പ് 1957 ലാണ് വനിതകള്‍ മത്സരിച്ചത്.

എന്‍ഡിഎയും

എന്‍ഡിഎയും

എന്‍ഡിഎയ്ക്ക് ഇരുപതിനായിരത്തിലേറെ വോട്ടുള്ള ഒരു മണ്ഡലം കൂടിയാണ് കായംകുള. ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റായ പി.പ്രദീപ് ലാലിനെയാണ് ഇത്തവണ മത്സരത്തിന് ഇറക്കിയിരിക്കുന്നത്. മുക്കാല്‍ ലക്ഷത്തോളം വരുന്ന മണ്ഡലത്തിലെ എസ്എന്‍ഡിപി വോട്ടുകളിലാണ് ബിഡിജെഎസിന്‍റെ കണ്ണ്.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

cmsvideo
  Election 2021-ഇപ്പോഴും എപ്പോഴും ചുവന്നിരിക്കുന്നു പയ്യന്നൂർ മണ്ഡലം
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  U Prithabha or Aritha Babu: Strong competition this time in Kayamkulam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X