Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൂബ്ലി: 17 മുസ്ലിം യുവാക്കള്‍ക്ക് നീതി കിട്ടിയത് 7 വര്‍ഷത്തിന് ശേഷം!

ബെംഗളൂരു: കര്‍ണാടകയിലെ ഹൂബ്ലി കേസില്‍ 17 മുസ്ലിം യുവാക്കള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്താന്‍ കോടതിക്ക് വേണ്ടി വന്നത് 7 വര്‍ഷം. കേസില്‍പ്പെട്ട മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കരുതി വിട്ടയക്കുകയായിരുന്നു. ഹൂബ്ലി സെഷന്‍സ് ജഡ്ജി ഗോപാലകൃഷ്ണ ഖോലിയാണ് ഈ ഉത്തരവ് പുറത്തുവിട്ടത്. കോടതി പുറത്തുവിട്ട 17 പേരില്‍ മലയാളികളും ഉണ്ട്.

കര്‍ണാടകയിലും രാജ്യത്തെ മറ്റിടങ്ങളിലും ആക്രമണം നടത്താന്‍ സിമിയുടെ നേതൃത്വത്തില്‍ പദ്ധതിയിട്ടു എന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. 2008 മെയ് മാസത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ല്‍. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് 2011 ജനുവരിയില്‍ കേസില്‍ വിസ്താരം തുടങ്ങി.

muslim-prayer

അഞ്ച് വര്‍ഷത്തോളം പിന്നെയും കേസ് നീണ്ടു. 250 ല്‍ അധികം സാക്ഷികളെ കോടതി വിസ്തരിച്ചു. പല ജയിലുകളിലായി കഴിയുകയായിരുന്നു തടവുകാരെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് വിചാരണ നടത്തിയത്. ഷീര്‍ അലി, ഇസ്മായില്‍ ജാലിഖര്‍, സാദത്ത് ഹുസയ്ന്‍ എന്നിവരാണ് കേസില്‍ വിചാരണത്തടവുകാര്‍ക്ക് വേണ്ടി ഹാജരായത്.

കോഴിക്കോട് സ്വദേശിയായ കമ്മുക്കുട്ടി, ഈരാറ്റുപേട്ടയിലെ ശാദുലി, ശിബ്‌ലി, ആലുവ സ്വദേശിയായ അന്‍സാര്‍ നദ്‌വി എന്നിവരാണ് 17 അംഗ സംഘത്തിലെ മലയാളികള്‍. പ്രോസിക്യൂഷന് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ല എന്ന് പറഞ്ഞാണ് കോടതി ഇവരെ വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ കൃത്യമായ തെളിവുകളില്ല എന്നും കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+