കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക: മത്സരത്തിന് 5 മുഖ്യമന്ത്രിമാര്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ണാടകയില്‍ നിന്നും അഞ്ച് മുന്‍ മുഖ്യമന്ത്രിമാരാണ് രംഗത്തുള്ളത്. ഇതില്‍ രണ്ട് പേര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണ്. മറ്റു രണ്ട് പേര്‍ ബി ജെ പിയില്‍ നിന്നും. കേന്ദ്രമന്ത്രി എം വീരപ്പമൊയ്‌ലി, എന്‍ ധരം സിംഗ് എന്നിവരും ബി ജെ പിയുടെ ബി എസ് യെഡിയൂരപ്പ, ഡി വി സദാനന്ദ ഗൗഡ എന്നീ മുന്‍ മുഖ്യന്മാരും ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.

മുന്‍ പ്രധാനമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന മറ്റൊരാള്‍. ജനതാദള്‍ എസിലാണ് ഗൗഡ മത്സരിക്കുന്നത്. മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാള്‍ കൂടിയാണ് 80 കാരനായ എച്ച് ഡി ദേവഗൗഡ. ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

karnataka

മുന്‍ മുഖ്യമന്ത്രിമാരുടെ പരിചയസമ്പത്തും ഭരണമികവും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ ഇവരെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ഇടക്കാലത്ത് ബി ജെ പി വിട്ട് കെ ജെ പി രൂപീകരിച്ച യെഡിയൂരപ്പ തിരിച്ചുവന്നത് ബി ജെ പിക്ക് കര്‍ണാടകയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ അഴിമതിക്കേസില്‍ പെട്ട് സ്ഥാനം നഷ്ടമായ യെഡിയൂരപ്പയെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ട് ക്ഷീണം ചെയ്യും എന്ന് കരുതുന്നവരും ബി ജെ പിയിലുണ്ട്.

ഷിമോഗയില്‍ നിന്നാണ് യെഡിയൂരപ്പ മത്സരിക്കുന്നത്. ബി ജെ പിയുടെ തന്നെ മുന്‍ മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പെട്രോളിയം മന്ത്രിയുമായ വീരപ്പമൊയ്‌ലി 2009 ല്‍ ചിക്ക്ബല്ലാപൂരില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്.

English summary
At least five former Karnataka chief ministers will be slugging it out in the state in the Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X