കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകാന്തം ആധാറിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി

Google Oneindia Malayalam News

ബെംഗളൂരു: വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ആധാര്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. യു പി എ സര്‍ക്കാരിന്റെ സംരംഭമായ ആധാറിന് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലാണ് ഔദ്യോഗിക രേഖ പദവി കിട്ടിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖയായും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയായും ആധാര്‍ ഉപയോഗിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

യു പി എ സര്‍ക്കാര്‍ മാറി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആധാര്‍ പദ്ധതി തമസ്‌കരിക്കപ്പെടും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ആധാറിനെ വിമര്‍ശിച്ച ബി ജെ പി നേതാക്കളില്‍ പലരും ഭരണത്തിലെത്തിയതോടെ മിണ്ടാട്ടം നിര്‍ത്തി. ആധാര്‍ പദ്ധതിയുടെ ഉപജ്ഞാതാവായ നന്ദന്‍ നീലേക്കനി ബെംഗളൂരുവില്‍ നിന്നും മത്സരിച്ച് തോറ്റെങ്കിലും ആധാറിന് നല്ല കാലം വന്നിരിക്കുകയാണ് ഇപ്പോള്‍.

aadhar

സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ രേഖയായും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയായും ആധാര്‍ ഉപയോഗിക്കണം എന്നും വേണ്ട എന്നുമുള്ള ചര്‍ച്ചകള്‍ 2010 ല്‍ തുടങ്ങിയതാണ്. ബാങ്കിംഗ് ഇടപാടുകള്‍ക്കുള്ള ഔദ്യോഗിക രേഖയായി എല്ലാ ബാങ്കുകളിലും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 23 നാണ് ആധാറിന്റെ ആധികാരികത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പെന്‍ഷന്‍, പൊതുവിതരണ സമ്പ്രദായം, ഭാഗ്യലക്ഷ്മി പദ്ധതി, എല്‍ പി ജി കണക്ഷന്‍, ബാങ്ക് ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഇനി രേഖയായി ആധാര്‍ മതി. സ്വകാര്യ ടെലികോം കമ്പനികളും ആധാര്‍ അംഗീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ ആധാര്‍ ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാനും തുടങ്ങിയിട്ടുണ്ട്.

English summary
Aadhaar finally gets government’s approval. Now Adhaar card can be a proof of address and identity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X