ആംആദ്മി പാര്‍ട്ടിയുടെ ദേശീയ പദവി: ഏപ്രില്‍ 13നകം തീരുമാനം വേണം: നിര്‍ദേശിച്ച് ഹൈക്കോടതി
ബെംഗളൂരു: ആംആദ്മി പാര്‍ട്ടിയുടെ ദേശീയ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏപ്രില്‍ പതിമൂന്നിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകണമെന്ന് കര്‍ണാടക ഹൈക്കോടതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഈ വിഷയത്തില്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ പതിനൊന്നിന് അന്തിമ തീരുമാനമുണ്ടാകുമെന്നും കോടതിക്ക് നല്‍കിയ മറുപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നത് വൈകുന്നുവെന്ന് കാണിച്ച് എഎപി നേരത്തെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.എഎപി കര്‍ണാടക യൂണിറ്റിന്റെ കണ്‍വീനര്‍ പൃഥ്വി റെഡ്ഡിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ദേശീയ പദവിക്കായി വേണ്ട എല്ലാ നിബന്ധനകളും ഞങ്ങള്‍ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ ഇതുവരെ ആ പദവി ലഭിച്ചിട്ടില്ല. അനാവശ്യമായി വൈകുന്നുവെന്നായിരുന്നു ആരോപണം. തിരഞ്ഞൈടുപ്പ് ചട്ടത്തിലെ ആറ് ബി അനുസരിച്ചുള്ള കാര്യങ്ങളും കോടതിയില്‍ എഎപി ഉയര്‍ത്തി കാണിച്ചു. നാല് സംസ്ഥാനങ്ങളില്‍ കുറഞ്ഞ് ആറ് ശതമാനം വോട്ടെങ്കിലും സ്വന്തമാക്കണമെന്നാണ് നിയമം.
മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറ് ശതമാനമാണ് വോട്ടായി വേണ്ടത്. ഇത് തങ്ങള്‍ക്കുണ്ടെന്ന് എഎപി പറയുന്നു. ഈ നാല് സംസ്ഥാനങ്ങളില്‍ നിന്ന് നാല് അംഗങ്ങളെങ്കിലും എഎപിക്ക് ഉണ്ടായിരിക്കണം. അവസാനം നടന്ന തിരഞ്ഞെടുപ്പാണ് ഇതിനായി പരിഗണിക്കുക. രണ്ടാമത്തെ നിബന്ധനപ്രകാരം നിയമസഭയിലെ സീറ്റുകളില്‍ രണ്ട് ശതമാനമെങ്കിലും നേടിയിരിക്കണമെന്നാണ് നിബന്ധന.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
അതുമല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് വോട്ട് നേടിയിരിക്കണമെന്നാണ് ആവശ്യം. നാല് സംസ്ഥാനങ്ങളിലെങ്കിലും ഈ പാര്‍ട്ടിക്ക് അംഗീകാരം ഉണ്ടായിരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇതെല്ലാം എഎപിക്കുണ്ട്. മുകളില്‍ പറഞ്ഞതില്‍ ഏതെങ്കിലും കാര്യം എഎപിയുടെ കാര്യത്തില്‍ ശരിയാണെങ്കില്‍ അവര്‍ക്ക് ദേശീയ പദവിക്ക് അര്‍ഹതയുണ്ട്.












Click it and Unblock the Notifications