കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയുടെ കട്ട സപ്പോര്‍ട്ട്, ബൊമ്മൈയെ തൊട്ടാതെ അമിത് ഷാ, മുഖ്യമന്ത്രി പദം സേഫ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനം കൈവിടാതെ ബസവരാജ് ബൊമ്മൈ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വരവ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനാണെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ആ തീരുമാനം അദ്ദേഹം മാറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ വിവാദങ്ങളായിരുന്നു അതിന് കാരണം. ബൊമ്മൈ തുടര്‍ന്നാല്‍ ബിജെപി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ഭയം. എന്നാല്‍ മാറ്റേണ്ടെന്ന് കടുത്ത തീരുമാനമെടുത്തത് യെഡിയൂരപ്പയാണ്. അതിന് മുന്നില്‍ അമിത് ഷാ വഴങ്ങുകയായിരുന്നു. അമിത് ഷാ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും കോര്‍ കമ്മിറ്റിയുമായും നടത്താനിരുന്ന കൂടിക്കാഴ്ച്ച വരെ റദ്ദായിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് യെഡിയൂരപ്പ വിഭാഗം ശക്തമായി പിടിമുറുക്കിയെന്നും വ്യക്തമാണ്.

ഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതിഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതി

1

തിങ്കളാഴ്ച്ച രാത്രിയാണ് അമിത് ഷാ ബെംഗളൂരുവിലെത്തിയത്. മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിസഭയെയും അഴിച്ചുപണിയാനായിരുന്നു വരവ്. ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു മന്ത്രിസഭാ പുനസംഘടന. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിജെപിയുടെ മന്ത്രിമാര്‍ക്കായി ഒരുക്കുന്ന വിരുന്നില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. എംഎല്‍എമാരും എംപിമാരും ഈ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. ബൊമ്മൈയുടെ വസതിയില്‍ വെച്ചായിരുന്നു വിരുന്ന് ഒരുക്കിയിരുന്നത്. ഇതിന് പിന്നാലെ ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റിയുടെ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. പ്രവര്‍ത്തകരില്‍ നിന്ന് സര്‍ക്കാരിനെ കുറിച്ചുള്ള കാര്യങ്ങള്‍ നേരിട്ടറിയാനായിരുന്നു അമിത് ഷായുടെ ശ്രമം.

അമിത് ഷാ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ നിര്‍ദേശിക്കാന്‍ കൂടിയായിരുന്നു സംസ്ഥാനത്തെത്തിയത്. എന്നാല്‍ ബൊമ്മൈയുടെ വീട്ടിലെ വരുന്ന് കഴിഞ്ഞതോടെ, കോര്‍ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ച്ച തന്നെ റദ്ദാക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്തെ നേതൃമാറ്റത്തിന്റെ കാര്യത്തില്‍ സമവായത്തില്‍ എത്താന്‍ സാധിക്കാത്തതാണ് യോഗം തന്നെ റദ്ദാക്കാന്‍ കാരണമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന. ബിഎസ് യെഡിയൂരപ്പ അടക്കമുള്ളവര്‍ ബൊമ്മൈയെ മാറ്റുന്നതില്‍ എതിര്‍പ്പറിയിച്ചു. യെഡിയൂരപ്പയെ ഈ ഘട്ടത്തില്‍ എതിര്‍ത്ത് നില്‍ക്കാന്‍ കേന്ദ്ര നേതൃത്വത്തിന് സാധിക്കില്ല. അത് യെഡിയൂരപ്പയ്ക്കും അറിയാം.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ മാറ്റിയതില്‍ തന്നെ ലിംഗായത്തുകള്‍ അമര്‍ഷത്തിലാണ്. ഇനി ബൊമ്മൈ കൂടി തെറിച്ചാല്‍ അതോടെ സംസ്ഥാനത്തെ കാര്യങ്ങള്‍ മൊത്തത്തില്‍ കൈവിടും. കോണ്‍ഗ്രസ് ലിംഗായത്തുകളെ കൂടെ നിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കര്‍ണാടകത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് അരുണ്‍ സിംഗ്, സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, എന്നിവരും മുഖ്യമന്ത്രിയെ മാറ്റേണ്ടെന്ന നിലപാടിലായിരുന്നു. അതേസമയം മന്ത്രിസഭയില്‍ വരും ദിവസങ്ങളില്‍ മാറ്റം വരുമെന്നാണ് യെഡിയൂരപ്പ സൂചിപ്പിക്കുന്നത്. അത് ഏതാനും ദിവസങ്ങള്‍ക്കുള്ളിലുണ്ടാവും.

മന്ത്രിസഭയില്‍ അടിമുടി മാറ്റം കൊണ്ടുവരുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹങ്ങള്‍. ഗുജറാത്തില്‍ കൊണ്ടുവന്നത് പോലെയുള്ള മാറ്റമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ മാറ്റമുണ്ടാകുമെന്ന് ആദ്യം പ്രഖ്യാപിച്ചത് സംഘടനാ ചുമതലയുള്ള സെക്രട്ടറി ബിഎല്‍ സന്തോഷാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും വലിയ മാറ്റമുണ്ടാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞു. ബൊമ്മൈ പുറത്താകുമെന്ന വാദം ഇതോടെ ശക്തമായി. എന്നാല്‍ യെഡിയൂരപ്പയുടെ പിന്തുണ ബൊമ്മൈയ്ക്ക് തുണയാവുകയായിരുന്നു. യെഡിയൂരപ്പയാണ് തന്റെ പിന്‍ഗാമിയാവാന്‍ ബൊമ്മൈയെ നിര്‍ദേശിച്ചത്. സാധാരണക്കാരുടെയും കര്‍ഷകരുടെയും മുഖ്യമന്ത്രി എന്നാണ് ബൊമ്മൈയെ നേതാക്കള്‍ വിശേഷിപ്പിച്ചത്.

പലരും ബൊമ്മൈ മാറുമെന്ന തെറ്റിദ്ധാരണ പരത്തുകയാണെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. എന്നാല്‍ നിരവധി വിഷയങ്ങള്‍ കാരണം ബിജെപി സര്‍ക്കാര്‍ കര്‍ണാടകത്തില്‍ പ്രതിസന്ധിയിലാണ്. ഹിജാബ് വിവാദത്തിലാണ് പ്രശ്‌നം ആരംഭിച്ചത്. പിന്നീട് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ വരാന്‍ തുടങ്ങി. കമ്മീഷന്‍ കൊടുത്താല്‍ മാത്രമേ സര്‍ക്കാരിന്റെ കോണ്‍ട്രാക്ട് കിട്ടൂ എന്ന ആരോപണവും ഉയര്‍ന്നു. കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് മന്ത്രി ഈശ്വരപ്പ രാജിവെച്ചത് ബിജെപിയെ പ്രതിസന്ധിയിലാക്കിയ കാര്യമായിരുന്നു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളും ഇതോടെ ബിജെപിക്കെതിരായി മാറിയിരിക്കുകയാണ്.

പാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതിപാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതി

English summary
amit shah yield to yediyurappa's demand and no change of leadership in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X