കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌ഐ തടഞ്ഞുനിര്‍ത്തി തല്ലിയെന്ന് നടന്റെ പരാതി

Google Oneindia Malayalam News

ബെംഗളൂരു: വഴിയില്‍ തടഞ്ഞുനിര്‍ത്തി സബ് ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചതായി നടന്‍ പരാതിപ്പെട്ടു. കന്നഡയിലെ ശ്രദ്ധേയനായ യുവനടന്‍ ചേതന്‍ കുമാറാണ് പരാതിക്കാരന്‍. കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് താരം പറയുന്നത്. അള്‍സൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പറഞ്ഞിട്ടാണ് സബ് ഇന്‍സ്‌പെക്ടര്‍ തന്നെ തല്ലിയതെന്നാണ് ചേതന്‍ പറയുന്നത്.

ഇക്കാര്യം സംബന്ധിച്ച് പോലീസ് കമ്മീഷണര്‍ എം എമന്‍ റെഡ്ഡിയെ കണ്ട് ചേതന്‍ കുമാര്‍ പരാതി നല്‍കി. ജനുവരി 25 രാത്രി 1.45 ഓടെ ചര്‍ച്ച് സ്ട്രീറ്റില്‍ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു നടന്‍. തിരിച്ചുവരാന്‍ തുടങ്ങുമ്പോള്‍ എസ് ഐ നവീന്‍ സുവേകര്‍ അടുത്തെത്തി വണ്ടിയുടെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു.

chetan-kumar

യാതൊരു പ്രകോപനങ്ങളുമില്ലാതെ എസ് ഐ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. മുഖത്തും തലയിലും ആറ് പ്രാവശ്യം അടിച്ചു. എസ് ഐയുടെ ഒപ്പമുണ്ടായിരുന്ന എ സി പി അമര്‍നാഥ് റെഡ്ഡി ഇതെല്ലാം നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അടിച്ച ശേഷം എന്നെ പോകാന്‍ അനുവദിച്ചു. എന്നാല്‍ കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു- ചേതന്‍ പറഞ്ഞു.

ഇതിനിടെ സ്റ്റേഷനിലെത്തിയ എസ് ഐ നവീന്‍ സുവേകര്‍ അവിടെ വെച്ചും ചേതനെ മര്‍ദ്ദിച്ച. ലോക്കപ്പില്‍ അടക്കുകയും ചെയ്തു. 2007 ല്‍ ആ ദിനഗളു എന്ന ചിത്രത്തിലൂടെയാണ് ചേതന്‍ കുമാര്‍ കന്നഡ സിനിമയിലെത്തിയത്. നേരത്തെ നാടക നടനായിരുന്നു. മികച്ച യുവനടനുള്ള ഉദയ ഫിലിം അവാര്‍ഡ് ജേതാവാണ്. ദശമുഖ, മൈന തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

English summary
Kannada film actor Chetan has alleged assault by police SI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X