പകല്‍ മാനേജര്‍, രാത്രി പിടിച്ചുപറിക്കാരന്‍
ബാംഗ്ലൂര്‍: പകല്‍ പ്രമുഖ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ മാനേജര്‍, രാത്രിയായാല്‍ മാലപിടിച്ചു പറിയും കൊള്ളയും. ബാംഗ്ലൂര്‍ പോലിസിനെ വട്ടം കറക്കിയ ഹൈടെക് എല്ലാവര്‍ക്കും ഒരു പ്രഹേളികയാണ്.
സൈകത് ഗിന്‍ എന്ന എംബിഎക്കാരന്‍ പ്രമുഖ കമ്പനിയില്‍ ഓപ്പറേഷന്‍ അനലിസ്റ്റ് ഡെവലപ്പ്‌മെന്റ് മാനേജരായി ജോലി ചെയ്യുകയാണ്. നഗരത്തിലെ എന്‍ജിനിയറിങ് കോളജില്‍ പഠിയ്ക്കും സൗനക് ദത്തയുമായി ചേര്‍ന്നാണ് ഈ ഇരുപത്തേഴുകാരന്റെ രാത്രികാല ബിസിനസ്സ്.

രണ്ടു പേരും കൂടി ഒരുവര്‍ഷത്തിനുള്ളില്‍ പത്തിലേറെ മാല പിടിച്ചുപറ്റിച്ചിട്ടുണ്ടെന്ന് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം രണ്ടു പേരും കൊല്‍ക്കത്തയിലെ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ്.
ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അടിച്ചുപൊളി ജീവിതം ഇഷ്ടപ്പെടുന്ന രണ്ടു പേരും കൂടുതല്‍ പണം കണ്ടെത്താനാണ് ഈ സൈഡ് ബിസിനസ്സ് ആരംഭിച്ചത്. അടുത്ത മാസം സൈകതിന്റെ വിവാഹസംബന്ധമായ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് പിടിയിലാകുന്നത്.
എന്നാല്‍ സൗനകിന് പറയാനുള്ളത് മറ്റൊരു കഥയാണ്. വിദ്യാഭ്യാസ ലോണ്‍ അടയ്ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണാത്തതിനാലാണ് മോഷണത്തിലേക്ക് തിരിഞ്ഞത്.












Click it and Unblock the Notifications