കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് നോക്കി കോപ്പിയടി, ഒമാന്‍ വിദ്യാര്‍ഥി ബെംഗളൂരുവില്‍ പിടിയില്‍

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: വാട്‌സ് ആപ്പ് നല്ല ആപ്പാണ്. സിംപിളാണ്. പവര്‍ഫുള്ളും. എന്ന് കരുതി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വാട്‌സ് ആപ്പ് ഉപയോഗിച്ചാലോ. എപ്പോള്‍ പണി കിട്ടി എന്ന് ചോദിച്ചാല്‍ മതി. ഒമാനില്‍ നിന്നുള്ള ബി ബി എം വിദ്യാര്‍ഥിയാണ് വാട്‌സ് ആപ്പ് ഉപയോഗിച്ച് പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടത്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി ബി എം പരീക്ഷയ്ക്കിടെയാണ് സംഭവം.

എച്ച് എസ് ആര്‍ ലേ ഔട്ടിലുളള പരീക്ഷാ സെന്ററിലാണ് വന്‍ കോപ്പിയടി നടന്നത്. മൊബൈല്‍ ഫോണുമായി ഹാളില്‍ കടക്കുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ പോലും അനുവാദിക്കാറില്ല എന്നിരിക്കേയാണ് ഈ തട്ടിപ്പ് നടന്നത് എന്നതാണ് രസകരം. പരീക്ഷാ ഹാളിന് പുറത്തുള്ള ഒരു സുഹൃത്തിന് വാട്‌സ് ആപ്പിലൂടെ ചോദ്യങ്ങള്‍ അയച്ചുകൊടുക്കും. ഇതിന്റെ ഉത്തരങ്ങള്‍ വാട്‌സ ആപ്പിലൂടെ തന്നെ തിരിച്ചുകിട്ടും. ഇങ്ങനെയാണ് ഇയാള്‍ പരീക്ഷ എഴുതിയിരുന്നത്.

whatsapp

സംശയം തോന്നി ചോദിക്കാന്‍ ചെന്ന പരീക്ഷാ ഉദ്യോഗസ്ഥനെ അടുത്തിരുന്ന ഒരു പെണ്‍കുട്ടി കാല് വെച്ച് വീഴ്ത്തി. വീണ്ടും ചോദ്യം ചെയ്യാനായി അടുത്തെത്തിയപ്പോള്‍ അടുത്തിരുന്ന മറ്റൊരു കുട്ടി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു. പരീക്ഷാ ഹാളില്‍ മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുന്നു എന്ന തരത്തിലാണ് ഇയാളെ കുട്ടികള്‍ തടഞ്ഞത്. എന്നാല്‍ സംശയം തോന്നിയ കുട്ടിയെ ഉദ്യോഗസ്ഥന്‍ പിടികൂടുകയും കോപ്പിയടി പുറത്തുകൊണ്ടുവരികയും ചെയ്തു.

യൂണിവേഴ്‌സിറ്റി നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്ന് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. 2103 നവംബറില്‍ മൊബൈല്‍ ഫോണുമായി പരീക്ഷയ്‌ക്കെത്തിയ 50 കുട്ടികളെ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പിടികൂടിയിരുന്നു.

English summary
BBM student from Oman used Whats App for copying in a BBM examination under Bangalore University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X