Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ തടാകത്തിന് തീ പിടിച്ചു, ആളുകള്‍ ഞെട്ടി

ബെംഗളൂരു: ഐ ടി നഗരമെന്നും പൂന്തോട്ട നഗരമെന്നും മറ്റും പേരുകളുള്ള ബെംഗളൂരുവിലെ വര്‍ത്തൂര്‍ തടാകത്തിന്റെ കരയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആദ്യത്തെ നോട്ടത്തില്‍ മഞ്ഞ് പെയ്യും പോലെ തോന്നുന്ന ഈ പത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റും വൈറലായി മാറി. ടോയ്‌ലറ്റ് ക്ലീനറും ഡിറ്റര്‍ജന്റും കലര്‍ന്ന് ഓടകളിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് പതയായി റോഡിലേക്ക് കയറുന്നത്.

വര്‍ത്തൂര്‍ തടാകത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുളള ബെലന്ദൂര്‍ തടാകത്തില്‍ മാലിന്യങ്ങള്‍ പ്രശ്‌നമുണ്ടാക്കിയത് പതയായിട്ടല്ല തീയായിട്ടാണ്. അതെ, രാത്രിയില്‍ തടാകം നിന്നുകത്തുന്നത് കണ്ട് ഞെട്ടിപ്പോയി ആളുകള്‍. വാഷിംഗ് മെഷീനുകളില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റ് അടക്കമുളള മാലിന്യങ്ങള്‍ തടാകത്തില്‍ അടിഞ്ഞ് കൂടി രാസപ്രവര്‍ത്തനം നടന്നാണ് തടാകത്തിന് തീപിടിച്ചത്.

Fire

ബെലന്ദൂരിലെ അമാനി തടാകത്തിനാണ് വെള്ളിയാഴ്ച രാത്രി തീ പിടിച്ചത്. തടാകം കത്തുന്ന കാഴ്ച കണ്ട് പ്രദേശ വാസികള്‍ തടിച്ചുകൂടി. തടാകത്തിലെ മാലിന്യം നീക്കം ചെയ്യാനോ തടാകം സംരക്ഷിക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ല എന്നാണ് ആളുകള്‍ കുറ്റപ്പെടുത്തുന്നത്. ബി ബി എം പി പ്രതിനിധികള്‍ വന്ന് തടാകത്തില്‍ പരിശോധനകള്‍ നടത്തി തിരിച്ചുപോയി. ബെംഗളൂരു നഗരം അനുഭവിക്കുന്ന മാലിന്യ പ്രശ്‌നങ്ങളുടെ ബാക്കിപത്രമാണ് വര്‍ത്തൂരില്‍ നിന്നും റോഡിലേക്ക് കയറുന്ന പതയും ബെലന്ദൂര്‍ തടാകത്തിലെ തീയും.

Who set Bellandur Lake ablaze??

We all know the issues being faced by Bengaluru's lakes, especially the problem with the snow-like foam on their surfaces. But who in the world would try to "solve" this issue by lighting the foam on fire? Bellandur Lake reportedly burned all night last night. Investigations into the incident are currently taking place. In the meanwhile, here is some footage we managed to gather from the incident. Look out for a full report on the incident in Bangalore Mirror tomorrow.

Posted by BangaloreMirror.com on Saturday, May 16, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+