Get Updates
Get notified of breaking news, exclusive insights, and must-see stories!

''പേടിച്ച് ബോധം പോകുമെന്നുവരെയായി''ബെംഗളൂരുവില്‍ പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി പറയുന്നത്

ബെംഗളൂരു:''ഹോസ്റ്റലിനു മുന്നിലെ റോഡില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് മുഖം മൂടി ധരിച്ചെത്തിയ ഒരാള്‍ പിന്നില്‍ നിന്നും കടന്നു പിടിച്ചത്. ഞാന്‍ ഒച്ചവയക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വായ പൊത്തി,കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ അയാളെന്നെ ശക്തിയായി അടിച്ചു. പേടിച്ചു ബോധം പോവുമെന്നുവരെ തോന്നിയിരുന്നു. പ്രതിരോധിക്കാന്‍ കഴിയാതായപ്പോള്‍ അയാള്‍ എന്നെ പൊക്കിയെടുത്തു കൊണ്ടു പോവുയായിരുന്നു'' ബെംഗളൂരുവില്‍ കഴിഞ്ഞയാഴ്ച്ച പീഡനശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മണിപ്പൂരി സ്വദേശിയായ 22 കാരിയുടെ വാക്കുകളാണിത്.

പെരുമ്പാവൂരില്‍ ദളിത് യുവതി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്തയ്ക്കു പിന്നാലെയാണ് ദിവസങ്ങള്‍ക്കു മുന്‍പ് ബെംഗളൂരുവില്‍ നടന്ന പീഡനത്തിന്റെ കഥ ഒരു കന്നട ചാനല്‍ പുറത്തുവിടുന്നത്. ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ഇവിടെയും പുറത്തുവന്നിരിക്കുന്നത്. റോഡരികില്‍ നിന്ന യുവതിയെ ആണ് ആളുകള്‍ നോക്കിനില്‍ക്കെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. തൊട്ടടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമിയുടെ കൈയ്യില്‍ കടിച്ച് യുവതി രക്ഷപ്പെടുകയായിരുന്നു.

-rape-1-03-

പെണ്‍കുട്ടിയെ അക്രമി തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. മാനഭംഗശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോകുന്ന സംഭവത്തിനു ദൃക്‌സാക്ഷികളായവര്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. യുവതി താമസിക്കുന്ന ഹോസ്റ്റല്‍ അധികൃതരും പരാതി നല്‍കുന്നതില്‍ നിന്ന് യുവതിയെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.

സംഭവമുമായി ബന്ധപ്പെട്ട് അക്ഷയ്(24) എന്നയാളെ തിങ്കളാഴ്ച്ച വൈകിട്ട് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്കു ക്രീമിനല്‍ പശ്ചാത്തലമുണ്ടെന്നും ഡി സി പി ലോകേഷ് കുമാര്‍ പറഞ്ഞു. നഗരത്തിലെ കത്രിഗുപ്പെയില്‍ കഴിഞ്ഞ മാസം 23 നാണ് സംഭവം. കല്യാണ്‍ നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കാരിയായ രാത്രി ഒന്‍പതു മണിയോടെ കത്രിഗുപ്പയിലെ ഹോസ്റ്റലിലേയ്ക്ക് തിരികെ വരുമ്പോഴാണ് പീഡനശ്രമത്തിനിരയാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+