ബാംഗ്ലൂര്‍: മൃതദേഹങ്ങള്‍ മലയാളികളുടേതെന്ന് സംശയം
ബാംഗ്ലൂര്‍: ചാമരാജ നഗര്‍ കൊള്ളേഗലിലെ വനത്തിനുള്ളില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ മലയാളികളുടെതാണെന്ന് സംശയിക്കുന്നു. ബാംഗ്ലൂര്‍ എച്ച്എസ്ആര്‍ ലേ ഔട്ടില്‍ താമസിക്കുന്ന ബിനോസ് തോമസ്(32), സോജി തോമസ്(35) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക പരിശോധനകള്‍ വ്യക്തമാക്കുന്നു. ബിനോസ് കോട്ടയം സ്വദേശിയും സോജി കണ്ണൂര്‍ സ്വദേശിയുമാണ്.
ഒരു മൃതദേഹത്തില്‍ നിന്നു ലഭിച്ച മോതിരം സോജിയുടെതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫായതും മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തുവെച്ചാണ്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ പോലിസ് ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബാംഗ്ലൂര്‍കാരനായ ഒരാളുമായി സോജിയ്ക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. സോജിയുമായി പണമിടപാട് നടത്തിയ ആള്‍ക്ക് മൃതദേഹങ്ങള്‍ കിടന്നതിനടുത്തായി ഒരു ഫാം ഹൗസ് ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സോജി രണ്ടരക്കോടിയോളം രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ബൈപ്പനഹള്ളി പോലിസ് സ്‌റ്റേഷനിലാണ് ഇതു സംബന്ധിച്ച പരാതിയുള്ളത്.
കൊലപാതകം സ്ഥിരീകരിച്ച കൊല്ലേഗല്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കാത്തുനില്‍ക്കാതെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മണിക്കൂറുകള്‍ കൊണ്ട് സംസ്‌കരിച്ച നടപടിയും സംശയം ജനിപ്പിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഏഴാം തിയ്യതിയാണ് കൊലപാതകം നടന്നിട്ടുള്ളത്. ഒമ്പതാം തിയ്യതി ബിനോസിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ പോലിസ് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ വേണ്ടി ഏഴാം തിയ്യതി തന്നെയാണ് രണ്ടു പേരും വീട്ടില്‍ നിന്നിറങ്ങിയത്.












Click it and Unblock the Notifications