ബെംഗളൂരുവില്‍ ഐടി ജീവനക്കാരികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
ബെംഗളൂരു;നഗരത്തിലെ റോഡില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നിന്ന യുവതിയെ ഒരാള്‍ പിന്നില്‍ നിന്നും ആക്രമിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തായത്. സമാന സംഭവത്തിനാണ് നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബൈക്കിലെത്തിയ രണ്ടു പേര്‍ ഐടി കമ്പനി കാബിലായിരുന്ന രണ്ടു യുവതികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായാണ് പരാതി.
യുവതികള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിയാണ് മദ്യപിച്ച രണ്ടംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തിയത്. കാബ് ഡ്രൈവറുടെയും സെക്യുരിറ്റി ഗ്വാര്‍ഡിന്റെയും സമയോചിതമായ ഇടപെടലാണ് യുവതികളെ രക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ സില്‍ക്ക് ബോര്‍ഡ് ജങ്ഷനു സമീപമുളള സെര്‍വ്വീസ് റോഡില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. വാഹനം തടഞ്ഞു നിര്‍ത്തിയ സംഘം യാതൊരു പ്രകോപനവും കൂടാതെ കാബ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.

ഈ സമയത്ത് ഗ്വാര്‍ഡ് കാര്‍ ഉളളില്‍ നിന്നും ലോക്ക് ചെയ്യുകയും ചെയ്തു. ഡ്രൈവറെ ആക്രമിക്കുന്നതു തടയാന്‍ പുറത്തിറങ്ങിയ ഗ്വാര്‍ഡിനെയും മദ്യപ സംഘം മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. അക്രമികള്‍ കാറിലിരുന്ന യുവതികളെ അധിഷേപിച്ച് സംസാരിക്കുകയും കാറിന്റെ വാതിലില്‍ ശക്തിയായി അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റു ബൈക്കു യാത്രക്കാരോട് സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.
അതിനിടെ സെക്യുരിറ്റി ഗ്വാര്‍ഡായ പ്രസാദ് കമ്പനിയുടെ സെക്യുരിറ്റി വിങിനെ വിവരമറിയിച്ചിരുന്നു. ബഹളം കേട്ട് മെയിന്‍ റോഡില്‍ നിന്നുളള വാഹനങ്ങളിലെ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഓഫീസ് അധികൃതര്‍ പിന്നീട് മറ്റൊരു കാബിലാണ് യുവതികളെ വീടുകളിലെത്തിച്ചത്.












Click it and Unblock the Notifications