കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു രണ്ടായി മുറിയുമോ, ബിബിഎംപി തിരഞ്ഞെടുപ്പ് ജൂലൈ 28ന്

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പ് ജൂലൈ 28ന് നടക്കും. മെട്രോ നഗരമായ ബെംഗളൂരുവിലെ ഭരണം പിടിക്കാനായി ബി ജെ പിയും കോണ്‍ഗ്രസും ജനതാദളുമാണ് മത്സരരംഗത്തുള്ളത്. 198 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 31ന് ഫലമറിയാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി എന്‍ ശ്രീനിവാസാചാരിയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ബി ബി എം പി തിരഞ്ഞെടുപ്പ് കഴിയുന്നത്ര നീക്കിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേ ബെംഗളൂരു നഗരത്തെ രണ്ടായി മുറിക്കാനായിരുന്നു സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പരിപാടി. എന്നാല്‍ ഈ നീക്കത്തിന് ഹൈക്കോടതി എതിര്‍ നിന്നു.

vidhan-soudha-bangalore

പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ബി ബി എം പി കൗണ്‍സിലിന്റെ കൂടി അനുമതിയോടെ മതി തീരുമാനം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം കോടതി നിര്‍ദേശിച്ച ആഗസ്ത് 5 ന് പകരം ഒക്ടോബര്‍ വരെയെങ്കിലും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകണം എന്നായിരുന്നു സിദ്ധരാമയ്യ സര്‍ക്കാരിന്റെ താല്‍പര്യം. എന്നാല്‍ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല.

ബി ബി എം പിയുടെ വിഭജനത്തിനായി 2014 സെപ്തംബറില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പുതിയ കൗണ്‍സില്‍ കൂടി അംഗീകരിച്ചാലേ ബി ബി എം പി വിഭജനം ഇനി സാധ്യമാകൂ എന്ന നിലയിലാണ് കാര്യങ്ങള്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാലേ ഇത് നടക്കൂ. ബി ജെ പി ഭൂരിപക്ഷം നിലനിര്‍ത്തിയാല്‍ സംഗതികള്‍ ഇനിയും കുഴഞ്ഞ് മറിയും.

English summary
State election commissioner PN Srinivasachari announced Bruhat Bangalore Mahanagara Palike (BBMP) 2015 election schedule.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X