Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെട്ടാര്‍ പിന്നില്‍ നിന്ന് കുത്തി, കുടുംബത്തോട് പോലും വിശ്വാസ്യത കാണിക്കാത്തവനാണെന്ന് സ്മൃതി ഇറാനി

ബെംഗളൂരു: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ ഒരു നേതാവ്, പിന്നില്‍ നിന്ന് കുത്തി. മറ്റൊരു ക്യാമ്പിലേക്ക് അയാള്‍ പോയി. ജനങ്ങള്‍ക്ക് എല്ലാം അറിയാം.

ഹൂബ്ലി-ധാര്‍വാര്‍ഡിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഒരിക്കലും നിങ്ങള്‍ക്ക് ഇയാളെ വിശ്വസിക്കാനാവില്ലെന്നാണ്. സ്വന്തം മതം, കുടുംബം, പ്രത്യയശാസ്ത്രം എന്നിവയോട് ഒരിക്കലും കൂറില്ലാത്തവനാണ് ഷെട്ടാര്‍. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് നിങ്ങളോട് നീതി പുലര്‍ത്തുകയെന്നും സ്മൃതി ഇറാനി ചോദിച്ചു.

shettar smriti irani

അതേസമയം ഷെട്ടാറിന്റെ കൂറുമാറ്റം വേദനിപ്പിക്കുന്നതാണ്. അതുപോലെ എന്നെ രോഷാകുലയുമാക്കുന്നു. എന്നേക്കാള്‍ പ്രായമുള്ളയാളാണ് അദ്ദേഹം. പരിചയസമ്പത്തും ധാരാളമുണ്ട്. ബിജെപി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. ഇന്ന് അദ്ദേഹം രണ്ടാമനാണ്. ഡികെ ശിവകുമാറിന്റെയോ, സിദ്ധരാമയ്യയുടെയോ രണ്ടാമനായിട്ടാണ് അദ്ദേഹം നില്‍ക്കുന്നതെന്നും സ്മൃതി ആരോപിച്ചു.

ജനങ്ങളുടെ ബഹുമാനം പലര്‍ക്കും ഞങ്ങള്‍ നേടികൊടുത്തിട്ടുണ്ട്. അവര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ അത്യാഗ്രഹം കാരണം ഞങ്ങളെ വിട്ടുപോയിരിക്കുകയാണെന്നും, ഇതില്‍ അതിയായ സങ്കടവും ദേഷ്യവുമുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു.നേരത്തെ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഷെട്ടാര്‍ രാജിവെച്ചത്. തനിക്ക് എന്തുകൊണ്ട് ടിക്കറ്റ് നിഷേധിച്ചുവെന്നും ഷെട്ടാര്‍ ചോദിച്ചു.

ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്

രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും ആരോപണങ്ങളൊന്നും നേരിട്ടാത്തയാളാണ് ഞാന്‍. പ്രായപരിധിയും പ്രശ്‌നമല്ല. എന്നിട്ടും അവര്‍ എനിക്ക് ടിക്കറ്റ് നിഷേധിച്ചുവെന്നും ഷെട്ടാര്‍ പറഞ്ഞു. കാരണം പോലും പറയാതെയാണ് ടിക്കറ്റ് നിഷേധിച്ചത്. 75 വയസ്സുള്ളവര്‍ക്ക് പോലും പാര്‍ട്ടി ടിക്കറ്റ് നല്‍കി. തനിക്ക് അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തില്‍ ക്ലീന്‍ ചിറ്റുള്ളയാളാണ് ഞാന്‍. എന്നിട്ടും ടിക്കറ്റ് നിഷേധിച്ചത് മനസ്സിലാകാത്ത കാര്യമാണെന്നും ഷെട്ടാര്‍ പറഞ്ഞു.

ഷെട്ടാറിന് പാര്‍ട്ടി മറ്റ് പദവികള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് യെഡിയൂരപ്പ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് രാജ്യസഭാ സീറ്റോ ഗവര്‍ണര്‍ പദവിയോ പാര്‍ട്ടി ഓഫര്‍ ചെയ്തിരുന്നു. അതല്ലെങ്കില്‍ ഷെട്ടാറിന്റെ ഭാര്യക്ക് മത്സരിക്കാന്‍ സീറ്റും നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇതൊന്നും കേള്‍ക്കാതെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

നേതൃത്വം പറഞ്ഞൊന്നും കേള്‍ക്കാന്‍ ഷെട്ടാറിന് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ബിജെപി വിട്ടത് കോണ്‍ഗ്രസിലേക്ക് പോയത് ഇതൊന്നും കേള്‍ക്കാതെയാണെന്നും യെഡിയൂരപ്പ ആരോപിച്ചു. അതേസമയം ഹുബ്ബലിയില്‍ അദ്ദേഹം ഇത്തവണ തോല്‍ക്കുമെന്ന പ്രവചനവും യെഡിയൂരപ്പ നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+