കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയും കാറ്റും: പുഴപോലെ ബെംഗളൂരു റോഡ്, മരം വീണ് കാറുകള്‍...

Google Oneindia Malayalam News

ബെംഗളൂരു: മഴപെയ്ത് മരങ്ങള്‍ വീഴുന്നതും റോഡ് പുഴ പോലെ ഒഴുകുന്നതും നമ്മള്‍ മലയാളികള്‍ക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാല്‍ ബെംഗളൂരു നഗരത്തിന്റെ കാര്യം അങ്ങനെയല്ല. സാധാരണ ചെറിയ മഴ മാത്രം അനുഭവിച്ച് ശീലമുള്ള നഗരം കാലം തെറ്റി പെയ്യുന്ന കൊടുംമഴയില്‍ വിറച്ച് നില്‍ക്കുകയാണ്.

Read Also: ബെംഗളൂരുവില്‍ മഴ പെയ്താല്‍ ഇങ്ങനെയൊക്കെയാണ്!

ദേശീയ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് എന്നോണം തകര്‍ത്തുപെയ്ത മഴ നഗരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തി. ജയനഗറിലും റസിഡന്‍സി റോഡിലും എം ജി റോഡിലും റോഡില്‍ മരങ്ങള്‍ വീണ് വാഹനങ്ങള്‍ വഴിയിലായി. മഴ മാത്രമല്ല കനത്ത കാറ്റും യാത്രക്കാരെ പേടിപ്പിച്ചു. കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് റോഡില്‍ വീണു.

ബെംഗളൂരുവിനെ ഞെട്ടിച്ച മഴക്കാഴ്ചകള്‍ കാണൂ.

ഉച്ചതിരിഞ്ഞ് ഒരു മഴ

ഉച്ചതിരിഞ്ഞ് ഒരു മഴ

വൈകുന്നേരം നാല് മണിയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ശക്തമായ മഴ പെയ്തത്. കാറ്റും കനത്തു. റസിഡന്‍സി റോഡില്‍ ഒരു കാറിന് മേല്‍ മരം വീണ് കിടക്കുന്നത് നോക്കൂ.

വെള്ളത്തിലായി

വെള്ളത്തിലായി

മഴ കനത്തതും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴയോടൊപ്പം നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് ഉണ്ടായത് റോഡില്‍ വാഹനമോടിച്ചവരെ ശരിക്കും വലച്ചു. വില്‍സന്‍ ഗാര്‍ഡന്‍, റസിഡന്‍സി റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് വെള്ളത്തിനടിയിലായത്.

വീണിതല്ലോ കിടക്കുന്നു

വീണിതല്ലോ കിടക്കുന്നു

റോഡില്‍ വീണുകിടക്കുന്ന കൂറ്റന്‍ തെങ്ങ്. ബസവനഗുഡി നാഗസാന്ദ്ര സര്‍ക്കിളില്‍ നിന്നാണ് ഈ ദൃശ്യം.

വഴിയില്‍ തന്നെ

വഴിയില്‍ തന്നെ

മരം വീണ് റോഡ് ബ്ലോക്കായും വഴി വെള്ളത്തിനടിയിലായും വാഹനങ്ങള്‍ കാത്തുകിടന്നു. വൈദ്യുതി ബന്ധം തകരാറിലായതിനെ ട്രാഫിക് സിഗ്‌നല്‍ തകരാറിലായത് പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിച്ചു.

English summary
Heavy Rains, Hailstorm lash Bengaluru. City witnessed one of the worst rainfalls in recent times, see photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X