കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വീടുകെട്ടിയാലും രക്ഷയില്ല ! അടുത്ത് അപ്പാര്‍ട്ട്മെന്റുണ്ടെങ്കില്‍ വേഗം തകര്‍ന്നോളും ..

  • By Pratheeksha
Google Oneindia Malayalam News

കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരുവിലെ കോള്‍സ് പാര്‍ക്ക് ഏരിയയില്‍ താമസക്കാര്‍ നോക്കി നില്‍ക്കെയാണ് അവര്‍ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. സംഭവം മനസ്സിലാവാതെ പകച്ച നിന്ന വീട്ടുകാര്‍ക്ക് ആളപായമൊന്നുമുണ്ടായില്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച വീടുകളുടെ അവസ്ഥയില്‍ പരിഭ്രാന്തരായിരിക്കുകയാണിവര്‍.

തൊട്ടടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പ്രസ്റ്റീജ് അപ്പാര്‍ട്ട്‌മെന്റാണ് വീടുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. രണ്ടു വീടുകളുടെ ഭൂരിഭാഗവും തകര്‍ന്നിട്ടുണ്ട്. ഇവിടങ്ങളിലെ താമസക്കാരെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ചുറ്റുപാടുമുളള അഞ്ചു വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

apaert-03-1472

പ്രസ്റ്റീജിന്റെ ദേജാവു എന്ന പ്രൊജക്ടിലുള്‍പ്പെടുന്ന 21 നിലയുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരുന്നത്. സംഭവത്തിനു ശേഷം വീട്ടുടമകള്‍ പ്രസ്റ്റീജ് വെബ്‌സൈറ്റില്‍ നല്‍കിയ നമ്പറില്‍ വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തിനു ശേഷം താമസക്കാര്‍ ഭാരതിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഒടുവില്‍ പ്രസ്റ്റീജ് അധികൃതര്‍ ഇടപെട്ടത്.

വസ്തുക്കള്‍ക്ക് നാശനഷ്ടം വരുത്തുന്നതിനെതിരെയുളള നിയമപ്രകാരം (ഇന്ത്യാ ശിക്ഷാനിയമം -427 ) പ്രസ്റ്റീജ് അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് . പ്രോജക്ടിന്റെ അനുമതി രേഖകള്‍ ഹാജരാക്കാനും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രസ്റ്റീജ് ഗ്രൂപ്പ് എംഡി ഇര്‍ഫാന്‍ റസാക്ക് നാശനഷ്ടങ്ങള്‍ നികത്തി വീടു പുതുക്കി പണിതു നല്‍കുമെന്നും അതുവരെ താമസ സൗകര്യം ഒരുക്കി കൊടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്

കടപ്പാട് : ന്യൂസ് മൊമെന്റ്‌സില്‍ വന്ന വാര്‍ത്ത പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

English summary
Residents alleged that a Prestige Group under-construction apartment complex in the vicinity of their houses was responsible for the damage to their houses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X