Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ബിജെപി പിടിച്ചേക്കാം: സര്‍വേകള്‍ പിഴയ്ക്കാന്‍ സാധ്യത, ഇതാ അനുകൂല ഘടകങ്ങള്‍

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി പരാജയപ്പെടുമെന്ന് ഭൂരിഭാഗം സര്‍വേകളും വിധിയെഴുതി കഴിഞ്ഞു. എന്നാല്‍ ഇതെല്ലാം സംഭവിക്കുമോ? സാധ്യത വളരെ പകുതി മാത്രമാണ്. അങ്ങേയറ്റം മാറി മറിഞ്ഞിരിക്കുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ ഉള്ളത്. അതിലുപരി കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസവും ഇവിടെ അവരെ പ്രതികൂലമായി ബാധിച്ചേക്കും.

ബജ്‌റംഗ്ദലിനെ നിരോധിക്കുമെന്ന പ്രകടനപത്രികയിലെ ആവശ്യമെല്ലാം കോണ്‍ഗ്രസിന് സംഭവിച്ച വന്‍ പിഴവാണ്. ഇവിടെ അവസാന നിമിഷത്തിലെ ബിജെപിയുടെ ബൂത്ത് മാനേജ്‌മെന്റാണ് നിര്‍ണായകമാകാന്‍ പോകുന്നത്. അത് പലപ്പോഴും കോണ്‍ഗ്രസിനേക്കാള്‍ മികച്ച് നിന്ന ചരിത്രമാണ് ഉള്ളത്. അഞ്ച് കാര്യങ്ങള്‍ ബിജെപിയെ ജയത്തിലെത്തിക്കാന്‍ സാധ്യതയുള്ളതാണ്.

BJP NARENDRA MODI

മോദി ഫാക്ടര്‍ നിര്‍ണായകം

ബിജെപിയുടെ ഏറ്റവും വലിയ കരുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പ്രചാരണം കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് ബിജെപി ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ബൊമ്മൈക്കല്ല, മോദിക്ക് വോട്ട് ചെയ്യുന്നുന്നു എന്ന തോന്നലാണ് ഉള്ളത്. അതാണ് ബിജെപിക്ക് കൂടുതല്‍ ഗുണം ചെയ്യുക. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ മോദിക്ക് പ്രത്യേക കഴിവുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും ശക്തനായ നേതാവും അദ്ദേഹം തന്നെയാണ്. മോദി അവസാനം വരെ പ്രചാരണം നടത്തുന്നുമുണ്ട്. ബിജെപിയുടെ ബൂത്ത് പ്രവര്‍ത്തകരെ ഇത് കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുകയാണ്. അവസാന നിമിഷം വരെ അവര്‍ വിജയത്തിനായി ഇതോടെ പോരാടുമെന്ന് ഉറപ്പാണ്.

വോട്ട് ഷെയര്‍ കുതിക്കുന്നു

1989 മുതല്‍ ബിജെപിയുടെ വോട്ട് ശതമാനം സംസ്ഥാനത്ത് ഉയര്‍ന്ന് വരികയാണ്. ബിജെപിക്ക് എല്ലാ പോക്കറ്റിലും സാന്നിധ്യമില്ലെങ്കിലും പ്രത്യേക മേഖലകളില്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുന്നുണ്ട്. സീറ്റ് ഷെയര്‍-വോട്ട് ഷെയര്‍ റേഷ്യോ കോണ്‍ഗ്രസിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ബിജെപിക്കാണ്.

കോണ്‍ഗ്രസ് ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. പക്ഷേ ഒരു പ്രത്യേക മേഖലയില്‍ നിന്ന് മഹാഭൂരിപക്ഷം വോട്ടുകള്‍ നേടുന്ന ശീലം കോണ്‍ഗ്രസിനില്ല. ഈ പ്രശ്‌നം ബിജെപിക്ക് ഇത്തവണയും ഗുണം ചെയ്യാനാണ് സാധ്യത.

മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം

ജാതി വോട്ടുകള്‍ നിര്‍ണായകം

ബിജെപി കൃത്യമായി സീറ്റുകള്‍ വിവിധ സമുദായങ്ങള്‍ക്കായിട്ടാണ് വീതിച്ച് നല്‍കിയത്. സംവരണ തന്ത്രം കൂടി വന്നതോടെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലും ബിജെപി നേട്ടമുണ്ടാക്കും. ലിംഗായത്തുകളും കൂടെയുണ്ടാവും. യെഡിയൂരപ്പയെ കൂടെ നിര്‍ത്തിയത് കൈവിട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനും ബിജെപിയെ സഹായിക്കും.

യെഡിയൂരപ്പ കൈവിട്ടപ്പോള്‍പോലും ബിജെപി 2013ല്‍ 92 സീറ്റ് കര്‍ണാടകയില്‍ നേടിയിരുന്നു. ഇത്തവണ പക്ഷേ മോദിയും, യെഡിയൂരപ്പയുമെല്ലാം ചേരുമ്പോള്‍ വോട്ട് കൂടാനേ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയാവാനുള്ള സാധ്യത കൂടുതലാണ്.

കേന്ദ്ര നേതൃത്വത്തിന്റെ കരുത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് നയിക്കുന്നത് തന്നെ കേന്ദ്ര നേതൃത്വമാണ്. നിരവധി നേതാക്കള്‍ക്ക് പ്രത്യേക ടാസ്‌ക് തന്നെ ലഭിച്ചിട്ടുണ്ട്. തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ എംപിമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട് ബിജെപി നേതൃത്വം. ബെംഗളൂരുവിലാണ് പാര്‍ട്ടിയുടെ പ്രധാന ശ്രദ്ധ. ഇവിടെ 28 സീറ്റുകളുണ്ട്. ഒപ്പം 18 സീറ്റുള്ള ബെലഗാവിയുമുണ്ട്.

പഴയ മൈസൂരുവില്‍ പ്രത്യേക ശ്രദ്ധ ബിജെപിക്കുണ്ട്. വൊക്കലിഗ കോട്ടയില്‍ വിള്ളല്‍ വീണാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്. സ്ത്രീകള്‍ക്ക് രണ്ടായിരം രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ഇതിനോടകം ഈ നേതാക്കള്‍ക്കെല്ലാം വെല്ലുവിളിയായിട്ടുണ്ട്. ഇതിനെയാണ് ഇപ്പോള്‍ ഇവരെല്ലാം നേരിടുന്നത്.

കോണ്‍ഗ്രസിന്റെ വന്‍ അബദ്ധം

കോണ്‍ഗ്രസ് കാണിച്ച ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നാണ് ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കാര്യം. നേരത്തെ തന്നെ ഹിജാബ് വിഷയത്തില്‍ അടക്കം സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്. അതിന് വളമിട്ട് കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്.

ഹിന്ദുത്വത്തിന് അധികം വളക്കൂറില്ലാത്ത മണ്ണായിരുന്നു കര്‍ണാടക. എന്നാല്‍ ബജ്രംഗ്ദള്‍ വിഷയം വന്നതോടെ ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിനെതിരായി തിരിയാനും സാധ്യതയുണ്ട്. ഇത് ബിജെപിക്ക് അനുകൂല ഘടകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+