കര്‍ണാടകയില്‍ ഈ മണ്ഡലങ്ങളില്‍ വന്‍ പോരാട്ടം: തീരദേശ മേഖല ബിജെപിക്കൊപ്പമെന്ന് ഏഷ്യാനെറ്റ് സര്‍വേ
ബെംഗളൂരു: കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് സര്‍വേ. ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമെങ്കിലും പല സീറ്റുകളിലും മത്സരം കടുപ്പമാണെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം ജെഡിഎസ്സിന്റെ വൊക്കലിഗ കോട്ടയായ ഓള്‍ഡ് മൈസൂരുവില്‍ ഇത്തവണ മത്സരം മാറി മറിയുമെന്നാണ് പ്രവചനം.
ഇത്രയും കാലം ജെഡിഎസ്സും കോണ്‍ഗ്രസും തമ്മില്‍ മത്സരം നടക്കുന്ന മണ്ഡലമാണിത്. എന്നാല്‍ ഇത്തവണ വൊക്കലിഗ വോട്ടിനായി ബിജെപിയും വന്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലീം സംവരണം അടക്കം വൊക്കലിഗ വിഭാഗത്തിനും ലിംഗായത്തുകള്‍ക്കുമായി നല്‍കാനുള്ള തീരുമാനമെല്ലാം ശ്രദ്ധ നേടിയിരുന്നു.

അത് മാത്രമല്ല, ബെംഗളൂരു, മധ്യ കര്‍ണാടക, ഹൈദരാബാദ്-കര്‍ണാടക എന്നീ മേഖലകളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ രണ്ടാം ഘട്ട സര്‍വേയാണിത്. അതേസമയം ബിജെപിക്കൊപ്പം കോസ്റ്റല്‍ കര്‍ണാടക ഉറച്ച് നില്‍ക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
മംഗളൂരൂ അടങ്ങുന്ന മേഖലയാണിത്. ഇവിടെ ബിജെപിയുടെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. ഇത്തവണ രണ്ടും കല്‍പ്പിച്ച് ഉഡുപ്പി മേഖലയില്‍ അടക്കം കോണ്‍ഗ്രസ് ശക്തമായ മത്സരം രംഗത്തുണ്ട്. അതേസമയം ഈ മേഖലയില്‍ ഹിജാബ് വിഷയം അടക്കം വോട്ടായി മാറുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.പഴയ മൈസരൂവില്‍ 57 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 24 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.
അതേസമയം ബിജെപിക്ക് ഇവിടെ 14 സീറ്റ് വരെയാണ് കിട്ടുക. അതേസമയം മുംബൈ കര്‍ണാക ബിജെപിക്കൊപ്പം നില്‍ക്കും. മുംബൈയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക പ്രദേശങ്ങളാണിത്. അതേസമയം പഴയ മൈസൂരുവില്‍ ജെഡിഎസ് ഇത്തവണ തിരിച്ചടി നേരിടാനാണ് സാധ്യതയെന്ന് സര്‍വേ പ്രവചിക്കുന്നു.
ആദ്യ ഘട്ട ഏഷ്യാനെറ്റ് സര്‍വേയില്‍ ജെഡിഎസ് 22 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 19 സീറ്റുകളായിട്ടാണ് കുറഞ്ഞിട്ടുള്ളത്. ഇത് ജെഡിഎസ്സിന് വലിയ തിരിച്ചടിയാണ്. അവര്‍ക്ക് ഏറ്റവും സ്വാധീനമുള്ള മേഖലയാണിത്.
അതേസമയം ബെംഗളൂരു മേഖലയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. ഇവിടെ ജെഡിഎസ്സിന് കാര്യമായ നേട്ടമുണ്ടാകില്ല. കോസ്റ്റര്‍-മുംബൈ കര്‍ണാടകയാണ് സംസ്ഥാനത്ത് ബിജെപിയെ ഭരണത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമാകുക. മുംബൈ കര്‍ണാടക മേഖലയില്‍ നിന്ന് 31 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
അതേസമയം തീരദേശ കര്‍ണാടകയില്‍ ആകെയുള്ള 19 സീറ്റില്‍ പതിനഞ്ച് എണ്ണവും ബിജെപി നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപിക്ക് ഇത്തവണ 100 മുതല്‍ 114 സീറ്റുകള്‍ ഒറ്റയ്ക്ക് നേടാനാവുമെന്നും സര്‍വേ പറയുന്നു. കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചനം.












Click it and Unblock the Notifications