Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെ ഒരു വാക്കും മിണ്ടണ്ട, കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്ലാന്‍ മറ്റൊന്ന്; ട്രാപ്പ് ബിജെപിക്ക്!!

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പോരിനിടെ കൃത്യമായ സന്ദേശം നല്‍കി കോണ്‍ഗ്രസ് നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി വിമര്‍ശിക്കുന്നതില്‍ നിന്ന് സ്ഥാനാര്‍ത്ഥികളും, കോണ്‍ഗ്രസ് നേതാക്കളും വിട്ടുനില്‍ക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. മോദിയെ ആക്രമിക്കുന്നതിലൂടെ ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് മാറുമെന്നാണ് മൂന്നറിയിപ്പ്.

പ്രത്യേകിച്ച് ഹിന്ദുത്വ-മതേതരവാദ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ പോകുന്നത് നല്ലതല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. മോദിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍, അത് മറ്റൊരു രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകും. തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെടുമെന്നാണ് നിര്‍ണായക നേതാക്കളില്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

CONGRESS MODI

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിക്കെതിരെ പറഞ്ഞ വാക്കുകള്‍ അതുപോലെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് പ്രചരിപ്പിക്കട്ടതെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ ഈ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. കേന്ദ്ര-സംസംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച്ചകളെ കുറിച്ച് പ്രചാരണം നടത്തണമെന്നാണ് നിര്‍ദേശം.

പ്രത്യേകിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികളെ കുറിച്ച് പ്രത്യേകം പ്രത്യേകം പ്രചാരണം നടത്താനാണ് നിര്‍ദേശം. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ കൃത്യമായി നങ്ങളിലേക്ക് എത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നാല് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലാണ് പ്രധാന പ്രചാരണം നടത്തുന്നത്. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് ആദ്യത്തേത്. കുടുംബനാഥയായ സ്ത്രീകള്‍ക്ക് 2000 രൂപ നല്‍കുന്നതാണ് അടുത്ത വാഗ്ദാനം.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്

3000 രൂപ ബിരുദധാരികളായ തൊഴിലില്ലാത്ത യുവജനങ്ങള്‍ക്ക് നല്‍കുമെന്നും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലുണ്ടായിരുന്നു. ബിപിഎല്‍ വിഭാഗത്തില്‍ വരുന്ന ഓരോ അംഗത്തിനും പത്ത് കിലോ അരി നല്‍കുമെന്നും കോണ്‍ഗ്രസ് നല്‍കുമെന്ന് അറിയിച്ചതാണ്. ഇവയെല്ലാം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലും ഇടംപിടിക്കും. ഇതിനെ കേന്ദ്രീകരിച്ചാണ് ഇനി പ്രചാരണം നടക്കുക.

124 സ്ഥാനാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മോദിയെ തൊട്ട് കളിക്കേണ്ടെന്നാണ് നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല എന്നിവരെല്ലാം യോഗത്തിലുണ്ടായിരുന്നു. 40 ശതമാനം കമ്മീഷന്‍ വാങ്ങിയ ആരോപണം, വിലക്കയറ്റം. തൊഴിലില്ലായ്മ എന്നിവ പ്രചാരണത്തിലെ പ്രധാന വിഷയങ്ങളാവും.

അതേസമയം പ്രധാനമന്ത്രിക്കെതിരെ കടുത്ത ആക്രമണങ്ങള്‍ നടത്തേണ്ട എന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി പറഞ്ഞു.പേസിഎം എന്ന പ്രചാരണം 40 ശതമാനം കമ്മീഷന്‍ വാങ്ങിയ കേസില്‍ പ്രതിപക്ഷം ഉന്നയിക്കും. ഒപ്പം വിലക്കയറ്റം തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീന ശക്തിയായി മാറിയിരിക്കുകയാണ്. ഇതെല്ലാം സൂക്ഷിച്ച് ഉപയോഗിക്കും.

ബിജെപിക്ക് ഒരു കാരണവശാലും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കരുതെന്നാണ് നിര്‍ദേശം. മതവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും വരാതെ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. നേതാക്കളോടൊന്നും മതത്തിനോ ഏതെങ്കിലും സമുദായത്തിനോ പ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് നിര്‍ദേശം. ഹിജാബ്, ഹലാല്‍ പ്രശ്‌നത്തിലും കോണ്‍ഗ്രസ് കാര്യമായ നിലപാട് എടുത്തിട്ടില്ല. അതേസമയം ടിപ്പു സുല്‍ത്താന്‍ വിഷയത്തിലും മിണ്ടാതിരിക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+