മുഖ്യമന്ത്രി സ്ഥാനം വേണം; ഡികെ നീക്കം തുടങ്ങി, വിടാതെ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് ജയിക്കുമോ?
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാവും. ഈ ചോദ്യം വലിയ പോരിലേക്കാണ് ഇപ്പോള്‍ നയിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും മുഖ്യമന്ത്രിയാവാന്‍ ഒരുപലെ ആഗ്രഹമുണ്ട്. രണ്ട് പേരും എംഎല്‍എമാരുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ പരമാവധി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.
വിഭാഗീയത കോണ്‍ഗ്രസിനെ അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടയാന്‍ വരെ സാധ്യതയുണ്ട്. ഇതിനിടെ ടിക്കറ്റ് ജയിക്കുന്നവര്‍ക്ക് മാത്രം നല്‍കിയപ്പോഴുള്ള എതിര്‍പ്പുകളും പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസം പല ജില്ലകളിലുമുണ്ടായിരുന്നു. മൊലകാല്‍മുരു എംഎല്‍എ ഗോപാല്‍കൃഷ്ണയെ മത്സരിപ്പിക്കുന്നതിലാണ് പ്രശ്‌നം. ഗോപാല്‍കൃഷ്ണ നേരത്തെ ബിജെപിയില്‍ നിന്നെത്തിയ നേതാവാണ്. യോഗേഷ് ബാബുവിനെ പകരം മത്സരിപ്പിക്കണമെന്നാണ് ആവശ്യം.

കോളാറിലും സിദ്ധരാമയ്യക്കായി പ്രതിഷേധം നടന്നു. സിദ്ധരാമയ്യ എംഎല്‍എമാരെ മുഴുവന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലേക്ക് കൊണ്ടുവരാനാണ് ശ്രമം നടത്തുന്നത്. ഇക്കാര്യം അടുത്തിടെ പുറത്തുവന്ന ഒരു ശബ്ദസന്ദേശത്തില്‍ വ്യക്തമായിുന്നു. അതേസമയം ഡികെ ശിവകുമാര്‍ ബെലഗാവി അടക്കമുള്ള ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കൈയ്യിലെടുത്തിരിക്കുന്നത്.ഇവര്‍ക്ക് തിരഞ്ഞെടുപ്പ് ചെലവുകളെല്ലാം ശിവകുമാറാണ് നല്‍കുന്നത്.
സിദ്ധരാമയ്യെ തഴഞ്ഞാല്‍ അത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സാധ്യതകള്‍ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് നേതാക്കള്‍ പരസ്യമായി തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മുന്‍ സ്പീക്കര്‍ കെആര്‍ രമേശ് കുമാറാണ് ഭീഷണി മുഴക്കിയത്. സിദ്ധരാമയ്യ പാര്‍ട്ടി വിട്ടാല്‍ അതോടെ കോണ്‍ഗ്രസ് ഇല്ലാതാവുമെന്നാണ് മുന്നറിയിപ്പ്. കോളാറില്‍ നിന്ന് അദ്ദേഹം മത്സരിക്കണമെന്നതിന്റെ നടന്ന പ്രതിഷേധം കോണ്‍ഗ്രസിന് നെഞ്ചിടിപ്പ് സമ്മാനിക്കുന്നതാണ്. അടുത്ത പ്രശ്‌നം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്.
ബെംഗളൂരു അര്‍ബനിലെ പുലകേശിനഗറിനെ ചൊല്ലിയാണ്. ഇവിടെ സിദ്ധരാമയ്യയുടെ വിശ്വസ്തന്‍ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയാണ് മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നത്. ഡികെയുടെ വിശ്വസ്തന്‍ സമ്പത് രാജിനും ഇവിടെ ടിക്കറ്റ് വേണം എന്നതാണ് നിലപാട്. അഖണ്ഡയ്ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ട് വിടുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. അത് മാത്രമല്ല, സ്വതന്ത്രനായി മത്സരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നൂറ് മണ്ഡലങ്ങളിലും ഇരുവിഭാഗങ്ങളുടെയും ക്യാമ്പുകള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ട്.
പല പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള വരവും പലര്‍ക്കും താല്‍പര്യമില്ലാത്തതാണ്. ഇവരെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെടുക്കുക എന്നത് കോണ്‍ഗ്രസിന് വന്‍ വെല്ലുവിളിയായിരിക്കും. പ്രശ്‌നം പരിഹരിക്കാന്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇരുവരും പ്രശ്‌നം പരിഹരിക്കുമെന്നാണ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications